കേരളത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് പെട്ടെന്ന് പെരുകുന്ന ഇവ കൃഷിയിടങ്ങള്‍ കയ്യേറുന്നത് വളരെ പെട്ടെന്നാണ്. കൂടാതെ പച്ചക്കറികള്‍, വാഴ, ചേന, പപ്പായ, ഇഞ്ചി, ചേമ്പ് തുടങ്ങിയ സസ്യവര്‍ഗങ്ങള്‍ ഇവ തിന്നുനശിപ്പിക്കും.
വളരെ പ്രത്യേകതകളുള്ളവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. ഏത് പ്രതികൂല സാഹചര്യത്തിലും പുറത്തുവരാതെ മൂന്നു വര്‍ഷത്തോളം മണ്ണിനടിയില്‍ ഒരു മീറ്ററോളം ആഴത്തില്‍ കഴിയാന്‍ ഇവയ്ക്ക് കഴിയുന്നു. മനുഷ്യരില്‍ മാരകമാകുന്ന മെനിഞ്‌ജൈറ്റിസിന് കാരണമാകുന്ന നിമാ വിരകളുടെയും ബാക്ടീരിയകളുടേയും വാഹകകര്‍ കൂടിയാണ് ഈ ഒച്ചുകള്‍. ഒരു ഒച്ചില്‍ നിന്ന് ഒരു വര്‍ഷം 900 കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉഭയലിംഗ ജീവികളായ ഇവയ്ക്ക് 10 വര്‍ഷമാണ് ആയുസ്.
തുരത്താന്‍ ചെയ്യേണ്ടത്
നനഞ്ഞ ചണച്ചാക്കുകളില്‍ പച്ചക്കറി അവശിഷ്ടങ്ങള്‍ ഇട്ട് ഒച്ചുകളെ ആകര്‍ഷിച്ച് അവ ശേഖരിച്ച് നശിപ്പിക്കുന്ന ഒച്ചു കെണികള്‍ സ്ഥാപിക്കാം.
60 ഗ്രാം തുരിശ് ഒരു ലീറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒച്ചിന്റെ മേല്‍ തളിക്കുന്നത് നല്ലതാണ്. ഉപ്പു ലായനിയും പൊടിയുപ്പും വീണാല്‍ അവ ചത്തുപോകും.
പുകയില സത്ത് തുരിശ് ലായനിയുമായി ചേര്‍ത്ത് സ്‌പ്രേ ചെയ്യുക. (25 ഗ്രാം പുകയില 1.5 ലീറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലീറ്റര്‍ ആക്കി മാറ്റുക. പുകയില സത്ത് ലായനി തണുപ്പിച്ചതിനുശേഷം ഇതില്‍, 60 ഗ്രാം തുരിശ് ഒരു ലീറ്റര്‍ വെള്ളവുമായി ലയിപ്പിച്ചത് കൂട്ടിച്ചേര്‍ക്കുക.
മെറ്റല്‍ഡിഹൈഡ് എന്ന രാസവസ്തു 5 ഗ്രാം, 100 ഗ്രാം തവിടുമായി കൂട്ടിച്ചേര്‍ത്ത് ചെറിയ ഉരുളകളാക്കി കൃഷിയിടങ്ങളില്‍ പലയിടത്തായി വിതറിയാല്‍ ഒച്ചുകള്‍ ചത്തൊടുങ്ങും. ഇത് തയാറാക്കുമ്പോള്‍ ഈര്‍പ്പം കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍ വിഷവസ്തുവിന്റെ സാന്നിധ്യം മനസ്സിലാക്കുന്ന ഇവയില്‍ ചിലതെങ്കിലും രക്ഷപ്പെടുന്നു.
അരക്കിലോ ഗോതമ്പുപൊടി, കാല്‍ കിലോ ശര്‍ക്കരപ്പൊടി, 5 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ കുറച്ചു വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. ഇത് ഒച്ചിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതില്‍ വയ്ക്കുക. ഒച്ചുകള്‍ ഇത് കഴിക്കുന്നതോടെ ചാകും.
Discussion about this post