പുരുഷന്മാരുടെ ശരീര ശുചിത്വത്തെക്കുറിച്ചും വിമര്‍ശിച്ചു കൊണ്ട് സമൂഹമാധ്യമാമയ എക്‌സില്‍ ട്വീറ്റ് ചെയ്ത അവതാരകയെ പുറത്താക്കി സ്ഥാപനം. ജപ്പാനിലെ സ്വതന്ത്ര ടിവി അവതാരികയും ഫെമിനിസ്റ്റുമായ 29 കാരി യുറി കവാഗുച്ചിയെയാണ് പരാമര്‍ശം വിവാദമായതിന് പിന്നാലെ പുറത്താക്കിയത്.
പീഡനങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ക്‌ളാസുകള്‍ എടുക്കുന്ന ആള്‍കൂടിയായ യുറി ആഗസ്റ്റ് 8നാണ് ആണുങ്ങളുടെ ശുചിത്വത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തത്. വേനല്‍ കാലത്തെ ആണുങ്ങളുടെ ശരീര ഗന്ധവും ശുചിത്വമില്ലായ്മയും തീര്‍ത്തും അസഹ്യമാണ് എന്നാണ് യുറി പോസ്റ്റ് ചെയ്യ്തത് . ഇതൊഴിവാക്കാന്‍ കൂടുതല്‍ തവണ കുളിക്കാനും സുഗന്ധ ലേപനങ്ങള്‍ പൂശാനും യുറി ആണുങ്ങളെ ഉപദേശിക്കുന്നുമുണ്ട്.
ഇവരുടെ ഫോളോവേഴ്‌സില്‍ പലരും പോസ്റ്റിനെ സത്യസന്ധമായ വിലയിരുത്തലായി കണ്ടെങ്കിലും ഭൂരിഭാഗം പേരും യുറിയുടെ വാക്കുകളെ ആണുങ്ങള്‍ക്കെതിരെയുള്ള ലിംഗ വിവേചനമായി കണക്കാക്കാമെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ ആണുങ്ങളെ മാത്രം വിമര്‍ശിക്കുന്നത് വിവേചനമാണെന്നും സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള അസഹ്യമായ ശരീരഗന്ധം ഉണ്ടാകുമെന്നും താന്‍ അനുഭവസ്ഥനാണെന്നുമാണ് ഒരു ആണ്‍ ഉപയോക്താവ് കമന്റിട്ടത്.
വിമര്‍ശനങ്ങള്‍ വര്‍ദ്ധിച്ചതോടെ ആഗസ്റ്റ് 11 ന് യുറി പരസ്യ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. തന്റെ അഭിപ്രായ പ്രകടനം പലരെയും വേദനിപ്പിച്ചു എന്നറിയാമെന്നും ഈ പ്രസ്താവനയുടെ പേരില്‍ ഭാവിയില്‍ ആരെയും വേദനിപ്പിക്കാതെ നോക്കുമെന്നും പറഞ്ഞാണ് യുറി ക്ഷമ ചോദിച്ചത്.
Discussion about this post