ലോകം തുടങ്ങിയ കാലം മുതലുള്ളതാണ് വേട്ടക്കാരനും ഇരയും തമ്മിലുള്ള സംഘര്‍ഷം. തന്റെ ഭക്ഷണം നഷ്ടമാകാതിരിക്കാന്‍ വേട്ടയാടുന്ന ജീവിയും ഇരയാകാതിരിക്കാന്‍ വേട്ടയാടപ്പെടുന്ന ജീവിയും പരമാവധി ശ്രമിക്കും. ഇരുവര്‍ക്കും അവരുടേതായ കഴിവുകളുമുണ്ട്. എങ്കിലും കൂടുതല്‍ സന്ദര്‍ഭങ്ങളിലും ജയം വേട്ടക്കാരന് തന്നെയാവും എന്ന കാര്യം പറയേണ്ടതില്ലല്ലോ.
എന്നാല്‍ ഇപ്പോഴിതാ വളരെ വ്യത്യസ്തനായ ഒരു ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് ജന്തുശാസ്ത്രജ്ഞര്‍. ജാപ്പനീസ് ഈല്‍ മത്സ്യമാണ് ഈ വിരുതന്‍. ഈ ഈല്‍മത്സ്യത്തിന് അതിജീവിക്കാനുള്ള നൂതന തന്ത്രങ്ങളറിയാം. മറ്റ് സാധാരണ മത്സ്യങ്ങളെപ്പോലെയല്ല. ഇവരെ വിഴുങ്ങിയാലും ഇവര്‍ വേട്ടക്കാരന്റെ വയറില്‍ നിന്നു പോലും രക്ഷപ്പെടും. അതിനുള്ള സൂത്രം ഇവര്‍ക്കറിയാം. അഗുലിയ ജാപ്പനിക്ക എന്നറിയപ്പെടുന്ന ഈ മത്സ്യങ്ങള്‍ തങ്ങളെ വിഴുങ്ങിയ മത്സ്യത്തിന്റെ വയറിലൂടെ സഞ്ചരിക്കുകയും മത്സ്യത്തെ വളരെ ബുദ്ധിമുട്ടിച്ച് അതിന്റെ ചെകിളയിലൂടെ പുറത്തേക്ക് കടക്കുകയും ചെയ്യുന്നു.
ഇത് ഒരു എക്‌സ് റേയിലൂടെ ഗവേഷകര്‍ കണ്ട് മനസ്സിലാക്കുകയായിരുന്നു. ഈല്‍ മത്സ്യത്തിന് ശത്രുമത്സ്യത്തിന്റെ വയറിലെ വഴികള്‍ സുപരിചിതമായതുപോലെയായിരുന്നു അതിന്റെ പ്രവൃത്തികളെന്ന് നാഗസാക്കി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.
ചെകിളകള്‍ തന്നെ ഈലുകള്‍ രക്ഷയ്ക്കുള്ള വാതിലുകളായി തിരഞ്ഞെടുത്തതിനും കാരണമുണ്ട്. ഒരു മത്സ്യത്തിന്റെ ശ്വാസകോശങ്ങളണല്ലോ അതിന്റെ ചെകിളകള്‍. ഇത് നന്നായി വികസിക്കുന്ന ഒരു അവയവമാണ്. ഇതിലൂടെ വെള്ളം അകത്തേക്ക് കടക്കുകയും അതിലുള്ള ഓക്‌സിജനെ ചെകിളകള്‍ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഈ സമയമെല്ലാം ഇത് നന്നായി വികസിക്കുന്നു. അതുകൊണ്ട് ഇതുവഴി പരിക്കുകളൊ്ന്നും ഏല്‍ക്കാതെ ഈലിന് പുറത്തുകടക്കാനും സാധിക്കും.
എങ്ങനെയാണ് ഇവ ഈ വഴി കണ്ടെത്തുന്നതെന്നുള്ള ചോദ്യത്തിന് പക്ഷേ ഉത്തരമില്ല. സമീപ ഭാവിയില്‍ തന്നെ അതെന്തുകൊണ്ടാകുമെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം.
Discussion about this post