ആഗോള കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്‌സ് ഇന്ത്യന്‍ വംശജനായ സിഇഒ ലക്ഷ്മണ്‍ നരസിംഹനെ പുറത്താക്കിയത് ചൊവ്വാഴ്ച്ചയാണ്്. സ്ഥാനമേറ്റ് 18 മാസത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനചലനം. സ്റ്റാര്‍ബക്്സില്‍ നിന്ന് ലക്ഷ്മണ്‍ നരസിംഹനെ പുറത്താക്കാന്‍ കാരണമെന്നും പറയുന്നില്ലെങ്കിലും പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ലക്ഷ്മണിന്റെ കാലത്ത് കമ്പനിയുടെ മോശം പ്രകടനവും വിവാദങ്ങളുമാണ് സ്ഥാനചലനത്തിന് കാരണമെന്നാണ് വാര്‍ത്തകള്‍. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ കമ്പനിക്ക് വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. ഇസ്രയേല്‍-പലസ്തീന്‍ വിഷയം തിരിച്ചടിയായി.
ദി ഫോര്‍ച്യൂണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വര്‍ക്ക്-ലൈഫ് ബാലന്‍സിനെ പറ്റി സംസാരിച്ച അദ്ദേഹം, ആറു മണിക്ക് ശേഷം പണിയെടുക്കാറില്ലെന്ന് പറഞ്ഞിരുന്നു. ‘വര്‍ക്ക്-ലൈഫ് ബാലന്‍സില്‍ ഞാന്‍ വളരെ അച്ചടക്കമുള്ളവനാണ്.
വൈകുന്നേരം ആറു മണിക്ക് ശേഷം ഞാന്‍ കുടുംബത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കില്‍, അത് ഏതെങ്കിലും ഉയര്‍ന്ന ബാറിലായിരിക്കും’, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ആറുമണിക്ക് ശേഷം തന്റെ ഒരുമിനുട്ട് ലഭിക്കണമെങ്കില്‍ അത് അത്രയ്ക്കും വലിയ കാര്യമാകണമെന്നും ലക്ഷ്മണ്‍ പറഞ്ഞിരുന്നു. പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇതാണ് സ്ഥാനചലനത്തിനുള്ള കാരണമായി പറയുന്നത്.
അതേസമയം, അന്താരാഷ്ട്ര ഫുഡ് ചെയിന്‍ ബ്രാന്‍ഡായ ചിപ്പോട്ടിലിന്റെ സിഇഒ ആയ ബ്രെയിന്‍ നിക്കോയാണ് ഇനി സ്റ്റാര്‍ബക്‌സിനെ നയിക്കുക. പുതിയ സിഇഒ സെപ്റ്റംബര്‍ ഒന്‍പതിന് സ്ഥാനമേല്‍ക്കുന്നത് വരെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ റേച്ചല്‍ റുഗേരി ഇടക്കാല സിഇഒ ആകും.
Discussion about this post