Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സിനിമ ചെയ്യാൻ ഇൻഫോപാർക്കിലെ ജോലി രാജിവെച്ചു; മകളുടെ പ്രായമാണ് എന്റെ സിനിമാ യാത്രയ്ക്ക്; അച്ഛന്റെ ജോലി ചോദിച്ചാൽ അവൾക്ക് കൃത്യമായി ഉത്തരം പറയാൻ കഴിയാതെ വരുമോയെന്ന് പേടിച്ചിരുന്നു; തിരക്കഥാകൃത്ത് അഭിലാഷ് പിളള

by Brave India Desk
Jan 22, 2023, 10:52 am IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായി മലയാള ചലച്ചിത്ര ലോകത്ത് കൈയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് അഭിലാഷ് പിളള. വർഷങ്ങളുടെ തപസിന്റെ പിൻബലമുളള ഈ യാത്രയിൽ നേരിട്ട ഓരോ അനുഭവവും ഫേസ്ബുക്കിലെ ചെറിയ കുറിപ്പുകളിലൂടെ തുറന്നുപറയുകയാണ് ഇപ്പോൾ അഭിലാഷ് പിളള.

മകളുടെ ജനനവും തിരക്കഥാകൃത്താകാൻ ജോലി ഉപേക്ഷിച്ചതുമാണ് ഏറ്റവും ഒടുവിൽ അഭിലാഷ് കുറിച്ചത്. മകൾ വൈഗയുടെ പ്രായമാണ് തന്റെ സിനിമാ യാത്രയ്‌ക്കെന്ന് അഭിലാഷ് പറയുന്നു. അവൾ ജനിച്ച് കുറച്ചു ദിവസം കഴിഞ്ഞപ്പോളാണ് സിനിമ ചെയ്യാൻ ഇൻഫോപാർക്കിലെ ജോലി ഒരു തടസ്സം ആകും എന്ന് മനസിലാക്കി രാജി വെച്ചത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

അവൾ വളർന്ന് ഓരോ വയസ്സ് കഴിയുന്തോറും അച്ഛന് എന്താണ് ജോലി എന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം പറയാനില്ലാത്ത അവസ്ഥ അവൾക്ക് ഉണ്ടാകും എന്നോർത്ത് വല്ലാത്തൊരു പേടി ഉണ്ടായിരുന്നു.

അവളെ സ്‌കൂളിൽ ചേർക്കാൻ ഫോം പൂരിപ്പിച്ച സമയം അതിൽ അച്ഛന്റെ ജോലി എന്ന കോളം എന്ത് എഴുതണം എന്ന് പോലും അറിയില്ലാരുന്നു, ഉള്ളിലെ വിശ്വാസം വെച്ച് സ്‌ക്രിപ്റ്റ് റൈറ്റർ മലയാള സിനിമ എന്നെഴുതി. അത് വായിച്ചിട്ട് ഏത് സിനിമയാണ് സർ ചെയ്തത് എന്ന പ്രിൻസിപ്പലിന്റെ ചോദ്യത്തിന് ചെയ്തിട്ടില്ല പക്ഷെ ഇവൾ ഈ സ്‌കൂൾ നിന്ന് പഠിച്ചിറങ്ങുന്നതിന് മുന്നേ ഞാൻ സിനിമ ചെയ്യും എന്ന് ചിരിച്ചു കൊണ്ട് വെറുതെ പറഞ്ഞുവെന്ന് അഭിലാഷ് കുറിച്ചു.

ഇന്ന് അതേ സ്‌കൂളിൽ അവരുടെ സ്‌കൂൾ ആനിവേഴ്‌സറിക്ക് ചീഫ് ഗസ്റ്റ് ആയി എന്നെ വിളിച്ചപ്പോൾ അവിടെ എന്റെ സന്തോഷം വൈഗയുടെ ഈ ചിരിയാണെന്ന് പറഞ്ഞ് മകളുമൊത്തുളള ചിത്രം സഹിതമാണ് അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
5 വർഷങ്ങൾക്കിപ്പുറം വൈഗ നന്നായി പാടാൻ തുടങ്ങി, മ്യൂസിക് പഠിക്കാൻ തുടങ്ങി. ഇന്ന് മാളികപ്പുറം സിനിമയുടെ ടൈറ്റിൽ കാർഡിൽ സിംഗേഴ്‌സിന്റെ കൂട്ടത്തിൽ വൈഷ്ണവി അഭിലാഷ് എന്ന പേര് കണ്ടപ്പോൾ വല്ലത്ത അഭിമാനം തോന്നി. അതും വിനീത് ശ്രീനിവാസനും തീർത്ഥക്കും ഒപ്പം അഭിലാഷ് കുറിച്ചു.

മകൾ സിനിമയിൽ പാടാൻ കാരണം മാളികപ്പുറം സിനിമയുടെ സംഗീതസംവിധായകനും സുഹൃത്തുമായ രഞ്ജിൻ രാജ് ആണെന്നും അഭിലാഷ് പറഞ്ഞു.

വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ്, എം പദ്മകുമാർ സംവിധാനം ചെയ്ത പത്താം വളവ് തുടങ്ങിയ സിനിമകൾക്കും അഭിലാഷ് തിരക്കഥ എഴുതിയിരുന്നു. കടാവർ സിനിമയുടെ എഴുത്തുകാരനും അഭിലാഷ് ആയിരുന്നു. കടാവർ സിനിമ ചെയ്യാൻ അമല പോൾ സമ്മതിച്ചതാണ് തന്റെ കരിയറിൽ വഴിത്തിരിവായതെന്ന് അഭിലാഷ് തുറന്നു പറഞ്ഞിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിയായ അഭിലാഷ് പിളള 15 വർഷമായി കൊച്ചിയിലാണ് താമസം.

Tags: നൈറ്റ് ഡ്രൈവ്പത്താം വളവ്Malikappuram MalayalamScript writer Malayalamമാളികപ്പുറം സിനിമഅഭിലാഷ് പിളളAbhilash pillaiതിരക്കഥ
Share2
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies