ചാലക്കുടി: ഗൂഗിള്‍ പേ വഴി നമ്പര്‍ തെറ്റിവന്ന തുകയുടെ ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചയച്ച് നഗരസഭയിലെ ശുചീകരണവിഭാഗം ജീവനക്കാരന്‍ വി.ആര്‍. പുരം കളപ്പാട്ടില്‍ സിജു മാതൃകയായി. സിജുവിന്റെ അക്കൗണ്ടിലേക്ക് വെള്ളിയാഴ്ചയാണ് രണ്ടുപ്രാവശ്യമായി 40,000 രൂപ വീതം വന്നത്.
പൈസ കയറിയതറിഞ്ഞ് ഞെട്ടിയ സിജു ഉടനെ സമീപത്തുള്ള ബാങ്കില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ബാങ്ക് ഉദ!!്യോഗസ്ഥര്‍ പണം കയറിയ നമ്പറില്‍ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. ഒറിസയിലുള്ള കുടുംബം മകളുടെ വിവാഹത്തിനായി മാറ്റി വച്ചിരുന്ന പണമാണ് നമ്പര്‍ മാറി സിജുവിന്റെ നമ്പറിലേക്ക് അയച്ചത്.
പണം തെറ്റായ നമ്പറിലേക്ക് അയച്ചതാണെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്ന് ഒറിസയിലെ ബാങ്കില്‍ വിവരമറിയിക്കാന്‍ അവരോട് ബാങ്ക് അധിക്യതര്‍ ആവശ്യപെട്ടു. അങ്ങനെ അവര്‍ ബാങ്കില്‍ ബന്ധപെട്ടതിനെ തുടര്‍ന്ന് ഒഡീഷയിലെ ബാങ്ക് അധിക്യതര്‍ ചാലകുടി എസ്ബിഐ ശാഖയില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വഴി പൈസ അയച്ചാല്‍ മതിയെന്ന് ബാങ്ക് മാനേജര്‍ സിജുവിനോട് പറഞ്ഞുവെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാല്‍ പണം അയക്കാന്‍ സാധിച്ചില്ല. ബാങ്ക് സമയം കഴിഞ്ഞ് ചൊവാഴ്ച പണം തിരിച്ചയക്കുമെന്ന് സിജു അറിയിച്ചു.
Discussion about this post