ലണ്ടൻ: മക്‌ഡൊണാൾഡിന് 5 കോടി രൂപി പിഴ ചുമത്തി യുകെ കോടതി. ഒരു ഉപയോക്താവിന് മക്‌ഡൊണാൾഡിന്റെ ലണ്ടൻ ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ ചീസ് ബർഗറിൽ നിന്ന് എലി കാഷ്ടം ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഔട്ട്‌ലെറ്റ് പ്രവർത്തുക്കന്നതെന്ന് കണ്ടെത്തി. ഭക്ഷണം സൂക്ഷിക്കുന്ന ഇടത്തും തയ്യാറാക്കുന്ന ഇടത്തും എലിയുടെ ജീർണിച്ച അവശിഷ്ടങ്ങളും മറ്റും കണ്ടെത്തി. സ്റ്റാഫ് റൂമും സ്റ്റോറേജ് ഏരിയയും വൃത്തിഹീനമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
മക്ഡൊണാൾഡ്സ് കുറ്റം സമ്മതിക്കുകയും തെറ്റ് തിരുത്തുമെന്നും കോടതിയെ അറിയിച്ചു. ഇതോടെ കോടതി പിഴ ചുമത്തുകയായിരുന്നു. 500,000 പൗണ്ട് അതായത് ഏകദേശം 5.14 കോടി ഇന്ത്യൻ രൂപയാണ് പിഴ ചുമത്തിയത്.
ഉപഭോക്താക്കൾക്ക് തങ്ങളുടെ ഭക്ഷണം പാകം ചെയ്തതും വൃത്തിയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ഉണ്ടാക്കിയതാണെന്ന ആത്മവിശ്വാസം ഉണ്ടാക്കണം. ഈ സാഹചര്യത്തിൽ പരിത കൃത്യമായി അറിയിച്ച ഉപഭോക്താവിന്റെ പ്രവർത്തി പ്രശംസനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post