പാരിസ്: ലോക പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.
ഉച്ചയോടെ ചെക് ടിവിയാണ് അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്, ദി ബുക് ഓഫ് ലാഫ്റ്റർ ആൻഡ് ഫോർഡെറ്റിംഗ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികൾ. ഫ്രഞ്ച് ഭാഷയിലായിരുന്നു ഇരു കൃതികളും അദ്ദേഹം എഴുതിയത്. ഇമ്മോർട്ടാലിറ്റി എന്ന നോവലായിരുന്നു മിലൻ കുന്ദേര ചെക് ഭാഷയിൽ എഴുതിയ അവസാന നോവൽ. ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് ആണ് അദ്ദേഹത്തിന്റെ അവസാനത്തെ നോവൽ.
1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ലോവാക്യയിൽ ആയിരുന്നു മിലൻ കുന്ദേര ജനിച്ചത്. എന്നാൽ പിന്നീട് അദ്ദേഹത്തിന് പലായനം ചെയ്യേണ്ടിവരികയായിരുന്നു. ചെക് കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പാർട്ടിയിൽ നിന്നുകൊണ്ടുതന്നെ നിരന്തരം ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. കണ്ണിലെ കരടായതിനെ തുടർന്ന് 1979 ൽ മിലൻ കുന്ദേരയുടെ പൗരത്വം ചെക് ഭരണകൂടം റദ്ദാക്കി. ഇതോടെ അദ്ദേഹം ഫ്രാൻസിൽ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് 2019ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന് പൗരത്വം തിരികെ നൽകുകയാണുണ്ടായത്.
Discussion about this post