ടൂത്ത് പേസ്റ്റ് പൊതുവേപല്ല് വൃത്തിയാക്കാന്‍ മാത്രമല്ല, നമ്മുടെ വീട് വൃത്തിയാക്കാനും ഫലപ്രദമാണ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് എങ്ങനെയാണ് വീട്ടിലെ സാധനങ്ങള്‍ വൃത്തിയാക്കുന്നതെന്ന് നോക്കാം. തുരുമ്പ് പിടിച്ച ഭാഗങ്ങളില്‍ ടുത്ത് പേസ്റ്റ് പുരട്ടി ബ്രഷ് ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാം. വസ്തുതുക്കളിലെ തുരുമ്പ് നീക്കി പഴയതു പോലെയാകാന്‍ ഇത് സഹായിക്കും.
ഗ്ലാസുകളിലെ മാത്രമല്ല സെറാമിക് സ്റ്റൗടോപ്പുകളിലെയും അഴുക്കും കറകളും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ മികച്ചതാണ് ടൂത്ത് പേസ്റ്റ് . സ്റ്റൗടോപ്പില്‍ അല്‍പം ടൂത്ത് പേസ്റ്റ് പുരട്ടി സ്‌പോഞ്ചോ തുണിയോ ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്യുക.
സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ പേസ്റ്റ് പുരട്ടി സ്‌ക്രബ് ചെയ്ത് വെള്ളത്തില്‍ കഴുകിയാല്‍ മതി.ഒരു ടേബിള്‍ സ്പൂണ്‍ വൈറ്റ് ടൂത്ത്പേസ്റ്റ്, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് സ്‌ക്രബ് ചെയ്താല്‍ വെളുത്ത ലെതര്‍ ഷൂവുകളിലെ കറയും ചെളിയും നീക്കം ചെയ്യാം.
സിങ്കിലെ കറയുള്ള ഭാഗത്ത് ടൂത്ത് പേസ്റ്റ് തേച്ച ശേഷം നനഞ്ഞ സ്പോഞ്ചോ പേപ്പര്‍ ടവലോ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് ഫലപ്രദമാണ്.പിയാനോയുടെ കീകള്‍ വൃത്തിയാക്കുന്നതിന് ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഒരു പരുത്തി തുണിയില്‍ അല്‍പം ടൂത്ത് പേസ്റ്റ് മുക്കി തുടച്ച ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ഉണക്കി തുടക്കാം.
കാപ്പിയുടെയും ചായയുടെയും കറ എളുപ്പം നീക്കം ചെയ്യാന്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. കറകളുള്ള മഗ്ഗിനുള്ളില്‍ ഒരു തുണി അല്ലെങ്കില്‍ സ്‌പോഞ്ച് ഉപയോഗിച്ച് ടൂത്ത് പേസ്റ്റ് തടവുക. ഉണങ്ങി കഴിഞ്ഞാല്‍ കഴുകി കളയുക. ഇത് മഗ്ഗുകള്‍ തിളങ്ങുന്നതിന് കാരണമാകും.
പച്ചക്കറികള്‍ അരിയാന്‍ ഉപയോഗിക്കുന്ന കട്ടിംഗ് ബോര്‍ഡുകള്‍ വൃത്തിയാക്കാനും ടൂത്ത് പേസ്റ്റ് സഹായകരമാകുന്നു ഇതിലടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ദുര്‍ഗന്ധം ഇല്ലാതാക്കാനും ഉപരിതലം വൃത്തിയാക്കാനും സഹായിക്കും.
Discussion about this post