ലക്‌നൗ: ഹിന്ദു യുവതിയെയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച ഇസ്ലാമിക പുരോഹിതൻ അറസ്റ്റിൽ. ബലരാംപൂർ സ്വദേശി മുഹമ്മദ് ഷാഹിദാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി.
ബലരാംപൂർ സ്വദേശിനി കരിഷ്മയെയും കുഞ്ഞിനെയുമാണ് മുഹമ്മദ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത്. വീട്ടമ്മയായ കരിഷ്മയ്ക്ക് ജോലി എന്നത് വലിയ സ്വപ്നമായിരുന്നു. ഒരിക്കൽ ഇക്കാര്യം പ്രദേശത്ത് തന്നെയുള്ള മസ്ജിദിലെ പുരോഹിതനായ മുഹമ്മദിനോട് പറഞ്ഞു. ഒരിക്കൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ശരിയാക്കിയിട്ടുണ്ടെന്നും ഉടനെ തനിയ്‌ക്കൊപ്പം അഭിമുഖത്തിന് വരണമെന്നും മുഹമ്മദ് ആവശ്യപ്പെടുകയായിരുന്നു.
ഇത് വിശ്വസിച്ച കരിഷ്മ മുഹമ്മദിനൊപ്പം പോയി. എന്നാൽ ദൂരെയുള്ള ഒരു മസ്ജിദിലെത്തിച്ച ശേഷം മതം മാറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ച കരിഷ്മ തിരികെ വീട്ടിലെത്തി. എന്നാൽ ഇതിന് ശേഷം ഇയാൾ നിരന്തരം മതം മാറാൻ ആവശ്യപ്പെട്ട് യുവതിയെ നിർബന്ധിക്കുകയായിരുന്നു. ഇതേ തുടർന്ന് വിവരം ഭർത്താവിനോട് പറഞ്ഞു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.
പോലീസ് കേസ് എടുത്തതിന് പിന്നാലെ മുഹമ്മദ് ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
Discussion about this post