തിരുവനന്തപുരം: പലപ്പോഴും മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ മൃഗങ്ങള്‍ ഇടപെടാറുണ്ട്. അപകടങ്ങളില്‍ അകപ്പെടുമ്പോള്‍ പരസ്പരം അതിശയകരമായ വിധത്തില്‍ സഹായം ചെയ്യാറുണ്ട്. ഇത്തരം സ്വഭാവ സവിശേഷതകള്‍ മിക്ക ജീവികളും പ്രകടമാക്കാറുണ്ട്. എന്തുചെയ്തിട്ടാണെങ്കിലും അവരെ രക്ഷിക്കാന്‍ പക്ഷിമൃഗാദികള്‍ തയാറാകാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ തലസ്ഥാനനഗരിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലായിരുന്നു ഈ സഹജീവി സ്‌നേഹം കാണാനായത്.ക്ഷേത്രം മതിലകം ഓഫീസില്‍ വ്യാഴാഴ്ച രാവിലെ പറന്നെത്തിയ ഒരു മൈന ചിലച്ചത് സഹജീവിയുടെ രക്ഷയ്ക്കായിട്ടാണ്. കിളിയുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധിച്ച് അതിനെ പിന്തുടര്‍ന്ന ജീവനക്കാര്‍ കണ്ടത് സമീപത്തെ പൈതൃകമന്ദിരത്തിന്റെ മേല്‍ക്കൂരയിലെ തടികള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ മറ്റൊരു മൈനയെ.
നിര്‍ത്താതെ ഒരു പ്രത്യേക ശബ്ദത്തില്‍ ചിലച്ച് ജീവനക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ച മൈന പുറത്തേക്ക് പറന്നപ്പോള്‍ ക്ഷേത്ര ജീവനക്കാര്‍ പിന്നാലെ പോകുകയായിരുന്നു. വടക്കേനടയിലെ ശ്രീപാദം കൊട്ടാരത്തിന് സമീപത്തെ പൈതൃകമന്ദിരത്തിന്റെ രണ്ടാംനിലയിലെ മേല്‍ക്കൂരയുടെ തടികള്‍ക്കിടയിലാണ് മൈനകളിലൊന്ന് കാല്‍ കുടുങ്ങി തലകീഴായിക്കിടന്നത്.
ക്ഷേത്രം മാനേജര്‍ ബി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് മൈനയെ രക്ഷിക്കാന്‍ ശ്രമിച്ചത്. കോണി ഉപയോഗിച്ച് ഓഫീസ് ജീവനക്കാരന്‍ വിനേഷ് മുകളിലേക്കു കയറി മൈനയെ രക്ഷിക്കുകയായിരുന്നു.
Discussion about this post