ആണവ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തരകൊറിയ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വെപ്പണ്‍-ഗ്രേഡ് യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനായുള്ള അതീവ രഹസ്യ സൗകര്യത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഉത്തര കൊറിയ. യുറേനിയം ഉല്‍പാദിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്ന സ്ഥലത്ത് കിം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടിരിക്കുന്നത്. യോങ്‌ബോണിലാണ് ഉത്തര കൊറിയന്‍ ആണവപരീക്ഷണങ്ങളുടെ കേന്ദ്രം.
യോങ്‌ബോണ്‍ ആണവ നിലയത്തിലെ രണ്ടാം റിയാക്ടറില്‍ ഉത്തര കൊറിയ ആണവോല്‍പാദനം തുടങ്ങിയെന്ന് യുഎന്‍ ചാര ഉപഗ്രഹങ്ങളിലെ ഡാറ്റ വ്യക്തമാക്കിയിരുന്നു എന്നാല്‍ ഇവിടെ അസാധാരണമായി ഒന്നും നടക്കുന്നില്ലെന്നായിരുന്നു ഉത്തരകൊറിയയുടെ വിശദീകരണം.
അതേസമയം യോങ്‌ബോണില്‍ എത്ര സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിച്ചിട്ടുണ്ടെന്നും ഉത്തര കൊറിയ എവിടെയാണ് അത് സംഭരിക്കുന്നതെന്നുമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല നിലവില്‍ ഉത്തരകൊറിയയുടെ മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങള്‍, ഉത്തരകൊറിയ നിര്‍മ്മിക്കുന്ന ആണവ ഘടകങ്ങളുടെ അളവ് കണക്കാക്കുന്നതിനുള്ള മികച്ച മാധ്യമമായാണ് ഗവേഷകര്‍ കണക്കാക്കുന്നത്.
ഉത്തരകൊറിയന്‍ ഫോട്ടോകളില്‍ ഏകദേശം 1000 സെന്‍ട്രിഫ്യൂജുകള്‍ കാണുന്നുണ്ട്. അതായത് ഇവ വര്‍ഷം മുഴുവനും പ്രവര്‍ത്തിപ്പിക്കുമ്പോള്‍, 20 മുതല്‍ 25 കിലോഗ്രാം വരെ (44 മുതല്‍ 55 പൗണ്ട് വരെ) ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിക്കാന്‍ സാധ്യമാണ്, ഇത് ഒരു ബോംബ് സൃഷ്ടിക്കാന്‍ മാത്രം കഴിവുള്ളതാണ്,
ആറ് ഭൂഗര്‍ഭ ആണവപരീക്ഷണങ്ങളാണ് ഉത്തര കൊറിയ ഇക്കാലയളവ് വരെ 2006ലായിരുന്നു ആദ്യ പരീക്ഷണം. 2017ലായിരുന്നു അവസാനത്തെ പരീക്ഷണം.പരീക്ഷണപ്രദേശത്ത് ചില പ്രവര്‍ത്തനങ്ങള്‍ സമീപകാലത്ത് ചാര ഉപഗ്രഹങ്ങള്‍ മുമ്പ് കണ്ടെത്തിയിരുന്നു.
Discussion about this post