ന്യൂഡൽഹി : പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമന് സംഭവിച്ച നാക്കു പിഴ സദസ്സിൽ ചിരി പടർത്തി. ഓൾഡ് പൊള്യൂട്ടിംഗ് വെഹിക്കിൾസ് എന്നതിനു പകരം ഓൾഡ് പൊളിറ്റിക്കൽ എന്നാണ് ധനമന്ത്രി പറഞ്ഞത്. പ്രതിപക്ഷം ഇതേറ്റെടുത്ത് ചിരി തുടങ്ങിയെങ്കിലും നാക്കു പിഴ കോൺഗ്രസിനെതിരെ തിരിച്ച് വിട്ട് നിർമ്മല സീതാരാമൻ തിരിച്ചടിക്കുകയായിരുന്നു.
പഴയ വാഹനങ്ങളുടെ പൊളിക്കലുമായി ബന്ധപ്പെട്ടുണ്ടായ പരാമർശമായിരുന്നു ചിരി പടർത്തിയത്. റീപ്ളേസിംഗ് ഓൾഡ് പൊള്യൂട്ടിംഗ് എന്നതിനു പകരം ഓൾഡ് പൊളിറ്റിക്കൽ എന്ന് പറഞ്ഞതോടെ ചിരി ഉയർന്നു. മലിനീകരണം ഉണ്ടാക്കുന്ന പഴയ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ കൊണ്ടു വരുന്ന പൊളിക്കൽ പദ്ധതി വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. തുടർന്ന് പൊളിറ്റിക്കൽ എന്നതിന് പകരമായി പൊള്യൂട്ടിംഗ് എന്ന് തിരുത്തിയതിനു ശേഷം ഇപ്പോൾ എല്ലാം ക്ലിയർ ആയില്ലേ എന്ന ചോദ്യവും മന്ത്രിയിൽ നിന്നുയർന്നു. കേന്ദ്രമന്ത്രിമാരടക്കം ധനമന്ത്രിയുടെ പരാമർശത്തെ പൊട്ടിച്ചിരിയോടെയാണ് എതിരേറ്റത്.
കോൺഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് നേരത്തെ ബിജെപി വ്യക്തമാക്കിയിരുന്നു. പഴയ മലിനീകരണമുണ്ടാക്കുന്ന രാഷ്ട്രീയ സംവിധാനം മാറ്റിയെടുക്കണമെന്ന് കൂടിയാണ് താൻ ഉദ്ദേശിച്ചത് എന്നായിരുന്നു പരോക്ഷമായി ധനമന്ത്രി പറഞ്ഞത്.
Discussion about this post