ബെംഗളൂരു: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വെറും ഏഴ് മിനിറ്റ് കൊണ്ട് സാധനം കയ്യില്‍ വന്നാലോ, അതൊരു അത്ഭുതമായിരിക്കും. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നാണ് ഇത്ര വേഗത്തില്‍ ലാപ്ടോപ് ലഭിച്ചത്. എന്തായിരിക്കും ഇതിന് പിന്നിലെ കാരണം
ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സാണ് ഓര്‍ഡര്‍ ചെയ്ത് ഏഴ് മിനിറ്റ് കൊണ്ട് ലാപ്ടോപ് ഉപഭോക്താവിന്റെ കൈയിലെത്തിച്ചത്. സേവനത്തിന് നന്ദി പറഞ്ഞ് ബെംഗളൂരു നിവാസിയായ സണ്ണി ആര്‍ ഗുപ്ത വെരിഫൈസ് എക്സ് ഹാന്‍ഡിലില്‍ നിന്ന് ഇട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്
ഓര്‍ഡറിന് തൊട്ടുപിന്നാലെ, ട്രാക്കിംഗ് പേജ് സമയം 12 മിനിറ്റായി അപ്ഡേറ്റ് ചെയ്യുകയും ചെയ്തതായും സണ്ണി പോസ്റ്റില്‍ പറയുന്നു. ഒരു ഏസര്‍ പ്രിഡേറ്റര്‍ ലാപ്ടോപ്പാണ് സണ്ണി ഓര്‍ഡര്‍ ചെയ്തത്.
ഈ മാസമാണ് ബെംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്‌സ് സേവനം ആരംഭിച്ചത്. നിലവിലുള്ള റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ആയിരത്തിലധികം സിറ്റികളില്‍ 18000ത്തിലധികം പിന്‍കോഡുകളില്‍ ഈ സേവനം ലഭ്യമാണ് ഇന്ന്.
Discussion about this post