ജയ്പൂർ: രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം കൊടുത്ത പാകിസ്താൻ കുടിയേറ്റക്കാർ അറസ്റ്റിൽ. ജോധ്പൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഒഴിപ്പിക്കൽ സ്‌ക്വാഡിനെ ആക്രമിച്ച കയ്യേറ്റക്കാർക്ക് നേതൃത്വം നൽകിയ ഭാഗ്ചന്ദ് ഭീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. ഇയാൾ,പോലീസുമായും പ്രാദേശിക ഭൂമാഫിയയുമായും ഉള്ള അവിശുദ്ധ ബന്ധത്തിലൂടെ മറ്റ് പാകിസ്താൻ കുടിയേറ്റക്കാരെ കബളിപ്പിച്ച് ചൂഷണം ചെയ്തതായും ആരോപണമുണ്ട്.
യുവാവിന്റെ വിസ വിശാദംശങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളിലെ പങ്കും മുൻ കേസുകളും പരിശോധിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ജോധ്പൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ രാജീവ് ഗാന്ധി കോളനിയിലെ പാർപ്പിട പദ്ധതിയുടെ സെക്ടർ 2, സെക്ടർ 3 എന്നിവിടങ്ങളിലെ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ കയ്യേറ്റ വിരുദ്ധ യജ്ഞം നടത്തിയിരുന്നു. യജ്ഞത്തിൽ പ്രതിഷേധിച്ച് കുടിയേറ്റക്കാർ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയായിരുന്നു.










