Friday, September 19, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയാണ് ഇന്ന് ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ ടാലന്റ് ഫാക്ടറി; വികസിത രാഷ്ട്രമാക്കുകയാണ് ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
May 23, 2023, 04:25 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

സിഡ്‌നി: ഇന്ത്യയും- ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രവാസികൾ ഇതിനേറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവണെന്നും ജനാധിപത്യം കാരണമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ അഭേദ്യമായ ബന്ധം നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്നതാണ് സ്വപ്നമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഒൻപത് വർഷത്തിനിടെ രണ്ട് തവണ ഓസ്‌ട്രേലിയ സന്ദർശിക്കാനായതിൽ സന്തോഷമുണ്ട്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണ്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷമെന്ന് നരേന്ദ്രമോദി പറഞ്ഞു. പരസ്പര വിശ്വാസവും പരസ്പര ബഹുമാനവും വളർന്നത് ഇന്ത്യ-ഓസ്ട്രേലിയയുടെ നയതന്ത്രബന്ധം കൊണ്ട് മാത്രമല്ല, യഥാർത്ഥ കാരണം, യഥാർത്ഥ ശക്തി – ഓസ്ട്രേലിയയിൽ താമസിക്കുന്ന നിങ്ങൾ ഇന്ത്യക്കാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

യുഎസിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ചു കൊന്ന് പോലീസ് ; വിദേശകാര്യ മന്ത്രിയുടെ സഹായം തേടി കുടുംബം

‘ജമ്മുകശ്മീരിലെ അഹിംസ പ്രസ്ഥാനത്തിന്റെ പിതാവ് എന്നാണ് മൻമോഹൻ സിംഗ് എന്നെ വിശേഷിപ്പിച്ചത്’ ; വെളിപ്പെടുത്തലുകളുമായി യാസിൻ മാലിക്

പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്‌ട്രേലിയ ബന്ധത്തിന് ആധാരം. ജനാധിപത്യ ബോധവും ഇരു രാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നു. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്‌ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചാൽ മതിയാവില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. പ്രവാസികളുടെ പങ്ക് എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. 150 രാജ്യങ്ങൾക്ക് കൊവിഡ് കാലത്ത് ഇന്ത്യ സഹായം നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ കഴിവുകൾക്കോ വിഭവങ്ങൾക്കോ ഒരു കുറവുമില്ല. ഇന്ന് ഇന്ത്യയാണ് ഏറ്റവും വലുതും ഏറ്റവും പ്രായം കുറഞ്ഞതുമായ ടാലന്റ് ഫാക്ടറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

”നമ്മുടെ ജീവിതരീതികൾ വ്യത്യസ്തമായിരിക്കാം, എന്നാൽ ഇപ്പോൾ യോഗയും നമ്മെ ബന്ധിപ്പിക്കുന്നു. ക്രിക്കറ്റ് കാരണം നമ്മൾ വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ ടെന്നീസും സിനിമകളും നങ്ങളെ ബന്ധിപ്പിക്കുന്നു. ഞങ്ങൾ വ്യത്യസ്ത രീതികളിൽ ഭക്ഷണം തയ്യാറാക്കാം. എന്നാൽ മാസ്റ്റർഷെഫ് ഇപ്പോൾ നമ്മളെ ബന്ധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ഐഎംഎഫ് ഇന്ത്യയെ ആഗോള സമ്പദ്വ്യവസ്ഥയിലെ തിളക്കമുള്ള സ്ഥലമായി കണക്കാക്കുന്നു. ആഗോള പ്രതിസന്ധികളെ ഇന്ന് ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കിൽ അത് ഇന്ത്യയാണെന്ന് ലോകബാങ്ക് വിശ്വസിക്കുന്നു. പല രാജ്യങ്ങളിലെയും ബാങ്കിംഗ് സംവിധാനം ഇന്ന് കുഴപ്പത്തിലാണ്, എന്നാൽ മറുവശത്ത്, ഇന്ത്യയിലെ ബാങ്കുകളുടെ ശക്തി എല്ലായിടത്തും വിലമതിക്കപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് മാതാ കീ ജയ് വിളിച്ചയാിരുന്നു പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Tags: PM Modi's address to Indianspm modi
Share5TweetSendShare

Latest stories from this section

പുലർച്ചെ നാലുമണിക്ക് എണീക്കുന്നു, വോട്ടർമാരെ ഡിലീറ്റ് ചെയ്യുന്നു, വീണ്ടും ഉറങ്ങുന്നു ; വീണ്ടും ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

പുലർച്ചെ നാലുമണിക്ക് എണീക്കുന്നു, വോട്ടർമാരെ ഡിലീറ്റ് ചെയ്യുന്നു, വീണ്ടും ഉറങ്ങുന്നു ; വീണ്ടും ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

കൂടെ നിന്ന് ചതിച്ചല്ലേ? പാകിസ്താന് ഐക്യരാഷ്ട്രസഭയിൽ പണികൊടുത്ത് അമേരിക്ക ; ചൈനയ്ക്കും കിട്ടിയത് മുട്ടൻ പണി

കൂടെ നിന്ന് ചതിച്ചല്ലേ? പാകിസ്താന് ഐക്യരാഷ്ട്രസഭയിൽ പണികൊടുത്ത് അമേരിക്ക ; ചൈനയ്ക്കും കിട്ടിയത് മുട്ടൻ പണി

സ്വർണ്ണപ്പാളി വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; ട്രോളുമായി ഭരണപക്ഷം

സ്വർണ്ണപ്പാളി വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; ട്രോളുമായി ഭരണപക്ഷം

ഗുരുവായൂരപ്പന് അനുജൻ അയ്യപ്പൻ എഴുതുന്ന കത്ത്…, ആഗോള അയ്യപ്പ സംഗമത്തെ ട്രോളിയുള്ള കുറിപ്പ് ചർച്ചയാകുന്നു

ഗുരുവായൂരപ്പന് അനുജൻ അയ്യപ്പൻ എഴുതുന്ന കത്ത്…, ആഗോള അയ്യപ്പ സംഗമത്തെ ട്രോളിയുള്ള കുറിപ്പ് ചർച്ചയാകുന്നു

Discussion about this post

Latest News

ASIA CUP 2025: സഞ്ജു സാംസന്റെ കാര്യത്തിൽ ഇനി ചോദ്യങ്ങൾ ഇല്ല, അതിനിർണായക അപ്ഡേറ്റ് നൽകി ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകൻ

സഞ്ജുവിനായി ആ സഹായം ചെയ്യുക ഗംഭീർ, അല്ലെങ്കിൽ മലയാളി താരത്തിന്റെ വിധി അതായിരിക്കും; ആകാശ് ചോപ്ര പറഞ്ഞ വാക്കുകൾക്ക് കൈയടി

യുഎസിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ചു കൊന്ന് പോലീസ് ; വിദേശകാര്യ മന്ത്രിയുടെ സഹായം തേടി കുടുംബം

യുഎസിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ചു കൊന്ന് പോലീസ് ; വിദേശകാര്യ മന്ത്രിയുടെ സഹായം തേടി കുടുംബം

രോഹിത് ശർമ്മ ഇന്ന് രോഹിത് ശർമ്മയായത് ആ താരം കാരണം, നായകന്റെ കരിയർ മാറ്റിയ ആളെക്കുറിച്ച് ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

രോഹിത് ശർമ്മ ഇന്ന് രോഹിത് ശർമ്മയായത് ആ താരം കാരണം, നായകന്റെ കരിയർ മാറ്റിയ ആളെക്കുറിച്ച് ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

‘ജമ്മുകശ്മീരിലെ അഹിംസ പ്രസ്ഥാനത്തിന്റെ പിതാവ് എന്നാണ് മൻമോഹൻ സിംഗ് എന്നെ വിശേഷിപ്പിച്ചത്’ ; വെളിപ്പെടുത്തലുകളുമായി യാസിൻ മാലിക്

‘ജമ്മുകശ്മീരിലെ അഹിംസ പ്രസ്ഥാനത്തിന്റെ പിതാവ് എന്നാണ് മൻമോഹൻ സിംഗ് എന്നെ വിശേഷിപ്പിച്ചത്’ ; വെളിപ്പെടുത്തലുകളുമായി യാസിൻ മാലിക്

പുലർച്ചെ നാലുമണിക്ക് എണീക്കുന്നു, വോട്ടർമാരെ ഡിലീറ്റ് ചെയ്യുന്നു, വീണ്ടും ഉറങ്ങുന്നു ; വീണ്ടും ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

പുലർച്ചെ നാലുമണിക്ക് എണീക്കുന്നു, വോട്ടർമാരെ ഡിലീറ്റ് ചെയ്യുന്നു, വീണ്ടും ഉറങ്ങുന്നു ; വീണ്ടും ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

എന്തിനാടാ ബാറ്റ് ചെയ്തിട്ട്, ഞാൻ ബോളറാണ് പക്ഷെ ബാറ്റ്സ്മാൻ അല്ല; ഇന്ത്യൻ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു

എന്തിനാടാ ബാറ്റ് ചെയ്തിട്ട്, ഞാൻ ബോളറാണ് പക്ഷെ ബാറ്റ്സ്മാൻ അല്ല; ഇന്ത്യൻ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു

കൂടെ നിന്ന് ചതിച്ചല്ലേ? പാകിസ്താന് ഐക്യരാഷ്ട്രസഭയിൽ പണികൊടുത്ത് അമേരിക്ക ; ചൈനയ്ക്കും കിട്ടിയത് മുട്ടൻ പണി

കൂടെ നിന്ന് ചതിച്ചല്ലേ? പാകിസ്താന് ഐക്യരാഷ്ട്രസഭയിൽ പണികൊടുത്ത് അമേരിക്ക ; ചൈനയ്ക്കും കിട്ടിയത് മുട്ടൻ പണി

സ്വർണ്ണപ്പാളി വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; ട്രോളുമായി ഭരണപക്ഷം

സ്വർണ്ണപ്പാളി വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; ട്രോളുമായി ഭരണപക്ഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies