ബംഗളൂരു: ഇന്ത്യൻ എനർജി വീക്ക് 2023 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിൽ രാവിലെ 10 മണിയോടെയാകും ഉദ്ഘാടനം. പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭഗങ്ങളിൽ നിന്നുള്ള 30 ഓളം മന്ത്രിമാർ പങ്കെടുക്കും.
ഉദ്ഘാടനത്തിന് ശേഷം ഊർജ്ജ രംഗത്തെ ഇന്ത്യയുടെ ഭാവി അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. 30,000 പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ വിദഗ്ധർ ചർച്ച നയിക്കും. ഇതിന് ശേഷം പ്രധാനമന്ത്രി ആഗോള എണ്ണ കമ്പനികളിലെ സിഇഒമാരുമായി സംവദിക്കും. ഹരിത ഊർജ്ജ മേഖലയിൽ ആവിഷ്കരിച്ച വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഉദ്ഘാടനത്തിന് ശേഷം വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി തുമക്കുരുവിലേക്ക് പോകും.
ഊർജ്ജ രംഗത്തെ സ്വയം പര്യാപ്തയ്ക്കായി കേന്ദ്രസർക്കാർ എഥനോൾ ബ്ലൻഡിംഗ് പ്രോഗ്രാമിലാണ് നിലവിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഇതിന്റെ ഭാഗമായി എഥനോൾ ഉത്പാദനതോത് ആറ് മടങ്ങായി വർദ്ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് ഊർജ്ജ മേഖലയിൽ സംരക്ഷണം നൽകുക മാത്രമല്ല, കാർബൺഡൈ ഓക്സൈഡ് ബഹിർഗമനം കുറച്ച് പരിസ്ഥിതി സംരക്ഷണത്തിലേക്കും ഇത് നയിച്ചിട്ടുണ്ട്.
Discussion about this post