ലോകത്തിലെ ഏറ്റവും വലിപ്പവും ഭാരവുമുള്ള ഇരപിടിയന്‍ ജീവിയാണ് ധ്രുവക്കരടികള്‍. ധ്രുവ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഇവയ്ക്ക് സാധാരണ കരടികളേക്കാള്‍ വളരെ വ്യത്യസ്തതകളുണ്ട്. അതായത് വലിപ്പത്തിലും ചര്‍മ്മത്തിലും ജീവിതരീതിയിലും മാത്രമല്ല ഇരപിടിക്കുന്ന സ്വഭാവത്തില്‍ വരെ ഈ മാറ്റങ്ങള്‍ പ്രകടമാണ്. എന്നാല്‍ ഇവയെക്കുറിച്ചുള്ള ഒരു പുതിയ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. എങ്ങനെ ധ്രുവക്കരടികള്‍ ഉണ്ടായതെന്ന് കണ്ടെത്തിയിരിക്കുകയാണ് അവര്‍.
70000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ധ്രുവക്കരടികള്‍ രൂപപ്പെടുന്നത്. ഇവ തങ്ങളുടെ നിലവിലെ അടുത്ത ബന്ധുക്കളായ തവിട്ട് നിറത്തിലുള്ള കരടികളില്‍ നിന്നാണ് ഇവ ഉല്‍ഭവിച്ചതെന്നാണ് കണ്ടെത്തല്‍. പതുക്കെ ഇവര്‍ സ്വീകരിച്ച ധ്രുവ ജീവിതത്തിന് അനുസൃതമായി കാലങ്ങള്‍ കൊണ്ട് അവരുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. എന്നാല്‍ കരടികളുടെ കാര്യത്തില്‍ വളരെ പെട്ടെന്ന് തന്നെ പരിണാമം സംഭവിച്ചു.
70,000വര്‍ഷങ്ങളോളം പിന്നിലേക്ക് വരുമ്പോള്‍ ആ കാലയളവിലുള്ള ഫോസിലുകള്‍ തവിട്ടുനിറക്കാരാ കരടികളുമായി വളരെ അടുത്തുനില്‍ക്കുന്നവയാണ്. എന്നാല്‍ പിന്നീട് ഇത്തരം സാമ്പിളുകളില്‍ കാലം മുന്നോട്ട് പോകുന്തോറും പരിണാമങ്ങള്‍ പ്രകടമാകുന്നു. 116 സാമ്പിളുകളില്‍ ഇങ്ങനെ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലുകളിലേക്ക് ശാസ്ത്രലോകത്തെ എത്തിച്ചത്.
25 – 30 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന ധ്രുവക്കരടികള്‍ അവയുടെ ആയുസിന്റെ നല്ല പ്രായത്തില്‍ ഏതാണ്ട് 750 കിലോയോളം ഭാരം വെയ്ക്കും. അതേസമയം,കാലാവസ്ഥാ വ്യതിയാനം മൂലം ധ്രുവക്കരടികള്‍ മരണത്തിന്റെ വക്കില്‍. ലോകത്ത് കാലാവസ്ഥാ വ്യതിയാനം അതിഭീകരമായ ദുരന്തങ്ങള്‍ക്ക് വഴിതെളിക്കും എന്നതിന് മറ്റൊരു തെളിവുകൂടി. അന്റാര്‍ട്ടിക്കയില്‍ നിന്നും നീങ്ങിമാറുന്ന വന്‍ മഞ്ഞുപാളികളാണ് ധ്രുവക്കരടികളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്നത്.
ഭൂമിയിലെ ആഗോള താപനത്തിന്റെ ഫലമായി തെന്നി നീങ്ങുന്ന മഞ്ഞുപാളികള്‍ ധ്രുവക്കരടികളുടെ ഭക്ഷണമാണ് ഇല്ലാതാക്കുന്നത്. കടലിലെ നീര്‍നായകള്‍, ചെറിയ തിമിംഗലങ്ങള്‍ എന്നിവയാണ് ധ്രുവക്കരടികളുടെ പ്രധാന ഭക്ഷണം. ഭീമാകാരമായ മഞ്ഞുപാളികള്‍ തകര്‍ന്ന് കടലില്‍ ഒഴുകി പോകുന്നതോടെ ഇവയുടെ ഭക്ഷണവും നഷ്ടപ്പെടുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം ദുരന്തമനുഭവിക്കുന്ന ജീവിവര്‍ഗ്ഗമാണ് ഇന്ന് ധ്രുവക്കരടികള്‍.
Discussion about this post