രണ്ട് ഒളിമ്പിക്സ് മെഡലുകളാണ് ഇന്ത്യന്‍ ഹോക്കിയുടെ വന്മതിലായ പി.ആര്‍ ശ്രീജേഷ് രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഹോക്കി ചരിത്രത്തിന് തന്നെ അഭിമാനമായി മാറിയ അദ്ദേഹത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കൊച്ചിയില്‍ ആദരമൊരുക്കിയിരുന്നു. പരിപാടിയില്‍ വെച്ച് തന്റെ കായിക ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
ശ്രീജേഷിന്റെ വാക്കുകള്‍
തോല്‍ക്കുമ്പോള്‍ വിഷമമുണ്ടാകും വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ മനസ്സില്‍ പതിഞ്ഞ്കിടക്കും കൂടാതെ കളിയ്ക്കിടയില്‍ കാണികള്‍ ചീത്ത വിളിക്കും.ഓപ്പോസിഷന്‍ ടീമിന്റെ ആള്‍ക്കാര്‍ വന്ന് മാനസികമായി തളര്‍ത്താന്‍ വേണ്ടി ചീത്ത വിളിക്കും അത് മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളാണ് എങ്കിലും അതിനെ മറികടക്കുന്ന നല്ല ഓര്‍മ്മകളുണ്ട് അതിലൊന്നാണ് ആദ്യമായി ഇന്ത്യയുടെ ജഴ്‌സികിട്ടിയത് നമ്മുടെ എല്ലാവരുടെയും സ്വപ്‌നമാണത്.
അത് കിട്ടിയപ്പോള്‍ അതുമായി കണ്ണാടിയുടെ മുന്നില്‍ കുറേ നേരം നിന്നു. അത് കഴിഞ്ഞ് പാകിസ്ഥാനെതിരെ ഡല്‍ഹിയില്‍ വെച്ച് കളിയ്ക്കാന്‍ അവസരം കിട്ടി അത് വലിയൊരു ഓര്‍മ്മയായിരുന്നു. അതുപോലെ തന്നെ 2011ല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചു അങ്ങനെയാണ് ലോകം എന്നെ അറിയുന്നത്. അദ്ദേഹം പറഞ്ഞു.
2006ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ശ്രീജേഷ് 328 മത്സരങ്ങളില്‍ രാജ്യത്തിനായി കളത്തിലിറങ്ങിയ താരമാണ്. ഈ ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വീട്ടിലെ പശുവിനെ വിറ്റ് ഹോക്കി കിറ്റ് വാങ്ങി തന്ന പിതാവിനടക്കം നന്ദി അറിയിച്ചുകൊണ്ടാണ് ഹൃദയസ്പര്‍ശിയായ സമൂഹമാധ്യമ പോസ്റ്റിലൂടെ പി.ആര്‍.ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ശ്രീജേഷിന്റെ നാലാമത്തെ ഒളിംപിക്‌സാണ് പാരിസിലേത്.
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പട്ടത്ത് രവീന്ദ്രന്റെ മകനായി 1986 മേയ് 8നു ജനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗവും 2016 ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. കിഴക്കമ്പലം സെന്റ് ആന്റണീസ് എല്‍.പി.എസിലും സെന്റ് ജോസഫ്സ് സ്‌കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസ ജീവിതം.
Discussion about this post