അമ്മയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞ മോഹന്‍ലാല്‍ അതിലേക്ക് തിരിച്ചെത്തണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍. പല പീഢനാരോപണങ്ങള്‍ക്ക് പിന്നിലും ബ്ലാക്ക് മെയിലിംഗാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രഞ്ജിത്തിന്റെ രക്തത്തിനായി ദാഹിക്കുന്ന ഒരു കൂട്ടം ഉണ്ടായിരുന്നുവെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
രഞ്ജിത്ത് നല്ല മനുഷ്യനാണ്. രാജിവച്ച ഉടനെ ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു. രാജിവച്ച കാര്യമൊന്നും ഞങ്ങളോടൊന്നും ആലോചിച്ചിരുന്നില്ല. അദ്ദേഹം സ്ഥാനമേല്‍ക്കുന്ന സമയം മുതല്‍ രക്തത്തിനു വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടര്‍ ഉണ്ടായിരുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ടൈമിങ് നോക്കി ആരോപണവുമായി വന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.
സര്‍ക്കാരിനെതിരെ പലരും കല്ലെറിയുന്നുണ്ട്. ആ എറിയുന്ന കല്ലുകളില്‍ ഒന്നിന്റെ പേര് രഞ്ജിത്ത് എന്നാകരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് രഞ്ജിത്ത് എന്നോട് ഫോണില്‍ പറഞ്ഞു. ചെയര്‍മാന്‍ പദവി ഏറ്റെടുത്ത ശേഷവും അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കേണ്ടത് മറ്റാരെക്കാളും തന്റെ തന്നെ ആവശ്യമാണെന്നാണ് രഞ്ജിത്ത് അപ്പോള്‍ പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തില്‍ രഞ്ജിത് കൂട്ടിച്ചേര്‍ത്തു
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. നടിമാര്‍ക്ക് ധൈര്യപൂര്‍വം തങ്ങളുടെ തിക്താനുഭവങ്ങള്‍ തുറന്നുപറയാനുള്ള വേദി ഒരുക്കി കൊടുത്തുവെന്നതാണ് സര്‍ക്കാര്‍ ചെയ്ത വലിയ കാര്യം. ഇതിനെക്കാള്‍ വലിയ പ്രശ്‌നങ്ങളുള്ള പല സംസ്ഥാനങ്ങളിലും കമ്മിറ്റികള്‍ പോലും രൂപീകരിച്ചിട്ടില്ല. ഇവിടെ റിപ്പോര്‍ട്ട് വരാന്‍ വൈകിപോയി എന്നാണ് ആക്ഷേപം.
പ്രേക്ഷകരുടെ പൈസ കൊണ്ടാണ് സിനിമാ വ്യവസായം നിലനില്‍ക്കുന്നത്. അതുകൊണ്ട് അവിടെ നടക്കുന്നതൊക്കെ അറിയാനുള്ള അവകാശം ഇവിടത്തെ പ്രേക്ഷകനുമുണ്ട്. സര്‍ക്കാരിനു മുന്നിലുണ്ടായിരുന്ന ചില തടസങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകാന്‍ കാരണം. അദ്ദേഹം വിശദീകരിച്ചു.
Discussion about this post