കല്യാണ നടത്തിപ്പ് ഭംഗിയായി നടത്തുന്ന നിരവധി കമ്പനികള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഒരു കല്യാണം മുടക്കാനോ ? ഇപ്പോഴിതാ അതിനും സഹായമെത്തിക്കുന്ന കമ്പനി എത്തിയിരിക്കുകയാണ്. വിവാഹം മുടക്കണമെങ്കില്‍ അതിനും ആളെ കിട്ടും. പക്ഷെ കുറച്ച് പണം മുടക്കണമെന്ന് മാത്രം. പ്രൊഫഷണല്‍ വെഡ്ഡിങ് ഡിസ്ട്രോയര്‍ എന്നതരത്തിലുള്ള ഈ ജോലി ആരംഭിച്ചിരിക്കുന്നത് സ്പെയിനില്‍ നിന്നുള്ള ഏണസ്റ്റോ റെയിനേഴ്സ് വേരിയ ആണ്
ഇങ്ങനെയൊരു സര്‍വീസിനെക്കുറിച്ച് കേട്ടയുടന്‍ നിരവധി പേരാണ് തങ്ങളെ സമീപിച്ചുകൊണ്ടിരിക്കുന്നത് വേരിയ പറയുന്നു. അതിനാല്‍ ഡിസംബര്‍ വരെ താന്‍ തിരക്കിലാണെന്ന് അദ്ദേഹം പറയുന്നു.
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തെക്കുറിച്ച് നിങ്ങള്‍ക്ക് സംശയങ്ങളുണ്ടോ? നിങ്ങളുടെ വിവാഹത്തിനോട് താത്പര്യ കുറവുണ്ടോ? എങ്ങനെ വിവാഹം മുടക്കുമെന്ന് അറിയാതെ വിഷമിക്കുകയാണോ? എങ്കില്‍ നിങ്ങളുടെ വിവാഹം മുടക്കാന്‍ ഞാനുണ്ട് എന്നാണ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ഇതിന് പിന്നാലെ സ്ത്രീകളും പുരുഷന്മാരും വിവാഹം മുടക്കാനായി അദ്ദേഹത്തെ സമീപിച്ചു. അതോടെ ഇതൊരു പ്രൊഫഷന്‍ ആയി തീരുമാനിക്കുകയായിരുന്നുവെന്നാണ് ഏണസ്റ്റോയുടെ പ്രതികരണം.വിവാഹം നടക്കുന്ന വേദിയും സമയവും അറിയിച്ച് 500 യൂറോയും ( 47,000 രൂപ) നല്‍കിയാല്‍ മതി. ബാക്കി കാര്യങ്ങളെല്ലാം ഏണസ്റ്റോ നടപ്പിലാക്കിക്കൊള്ളും.
വിവാഹിതരാവുന്നവരുടെ കാമുകിയോ കാമുകനോ ആയിവരെ ചിലപ്പോള്‍ ഏണസ്റ്റോയെത്തും.എന്നാല്‍ നല്ല ഇടി കിട്ടാനുള്ള സാധ്യതയുള്ള പണിയാണ് ഇത്. എന്നാല്‍ അതും ഇവിടെ കുഴപ്പമില്ല. ഓരോ ഇടിക്കും പ്രത്യേക കാശ് കൊടുക്കണമെന്നു മാത്രം. ഓരോ ഇടിയ്ക്കും അധികമായി 50 യൂറോ നല്‍കണമെന്ന് മാത്രം. അതായത് 4700 രൂപ.
Discussion about this post