ഷിഫ്റ്റ് തീരുന്നതിന് വെറും ഒരു മിനിറ്റ് നേരത്തെ ഇറങ്ങിയ ജീവനക്കാരനെ കണക്കിന് ശകാരിച്ച് തൊഴിലുടമ. ഇതിന് പിന്നാലെ തനിക്ക് നേരിട്ട ഈ അനുഭവം വിവരിച്ചുകൊണ്ട് ജീവനക്കാരന്‍ തന്നെ സമൂഹമാധ്യമമായ റെഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെ ഇത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തിരികൊളുത്തി.
വളരെവേഗത്തില്‍ വൈറലായ ഈ പോസ്റ്റിനോട് നിരവധി പേരാണ് പ്രതികരിച്ചത്. പോസ്റ്റ് ചര്‍ച്ചയായതോടെ പലരും തങ്ങളുടെ കമ്പനികളുടെ ഇത്തരം കര്‍ക്കശ സമീപനം വിവരിച്ചുകൊണ്ട് രംഗത്തെത്തി.
ഒന്നില്‍ കൂടുതല്‍ ദിവങ്ങളില്‍ ഷിഫ്റ്റ് തീരുന്നതിന് ഒരു മിനിറ്റ് നേരത്തെ ഇറങ്ങേണ്ടി വന്നതിനെക്കുറിച്ചും തൊഴിലുടമയുടെ ശകാരത്തെക്കുറിച്ചും ജീവനക്കാരന്‍ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. പലരും തങ്ങളുടെ സമാന അനുഭവവും പങ്കുവെച്ചു.
അതേസമയം ജോലിസമയത്തിന്റെ കാര്യത്തില്‍ സംതുലിതമായ ഒരു സമീപനമാണ് പ്രധാനമെന്നും ഇത്തരം കര്‍ക്കശമായ നിലപാടുകള്‍ ജീവനക്കാരുടെ ആത്മവീര്യത്തെ ക്ഷയിപ്പിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ഒഴിവാക്കാനാകാത്ത ഒരു സാഹചര്യം കൊണ്ട് താമസിച്ചെത്തിയതിന് പിഴയീടാക്കിയ സംഭവവും ഒരാള്‍ വിവരിച്ചു. വൈകിയേ എത്തു എന്ന് തൊഴിലുടമയെ അറിയിച്ചിട്ടും പിഴ ഒടുക്കേണ്ടി വന്നതായും ഇയാള്‍ പറഞ്ഞു. കമ്പനികള്‍ ഇതുപോലെ കര്‍ക്കശമായ നിയമങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ പറഞ്ഞ സമയത്തില്‍ ഒരു മിനിറ്റ് നേരത്തെയോ ഒരു മിനിറ്റ് താമസിച്ചോ ജോലി ചെയ്യേണ്ടകാര്യമില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
Discussion about this post