ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവിച്ച് സുപ്രീംകോടതി. കേരളം സന്ദർശിക്കാനാണ് മദനിയ്ക്ക് അനുമതി നൽകിയത്. രണ്ട് മാസം മഅദനിയ്ക്ക് കേരളത്തിൽ തങ്ങാം. ജൂലൈ 10 വരെയാണ് സമയം നൽകിയിരിക്കുന്നത്.
കേരളത്തിലേക്ക് കർണാടക പോലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കണം മഅദനി എത്തേണ്ടതെന്നും സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.
രോഗബാധിതനായ പിതാവിനെ കാണാനാണ് മദനിയ്ക്ക് അനുമതി. എന്നാൽ ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ട സാഹചര്യം ഉണ്ടായാൽ ഉടൻ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅദനിയുടെ ഹർജി ജസ്റ്റിസ് അജയ് രസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
Discussion about this post