ആന്ധ്രപ്രദേശിന്റെ പേടിസ്വപ്‌നമായ സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ ഒടുവില്‍ പോലീസ് പിടിയില്‍. ആന്ധ്രയിലെ തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ നാല് സ്ത്രീകളെയാണ് പൊലീസ് വിദഗ്ധമായി പിടികൂടിയത്. മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുല്‍റ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
ഇവരുടെ മോഡസ് ഓപ്പറാണ്ടി വളരെ വ്യത്യസ്തമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം ആദ്യം അപരിചിതരുമായി ഇവര്‍ അടുത്ത സൗഹൃദം സ്ഥാപിക്കുകയും സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാന്‍ സയനൈഡ് കലര്‍ത്തിയ പാനീയങ്ങള്‍ വാഗ്ദാനം നല്‍കി കൊലപ്പെടുത്തുകയുമാണ് ഇവരുടെ രീതി.മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവര്‍ കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.
ഇരകളോട് സൗഹൃദം നടിച്ച് സയനൈഡ് കലര്‍ന്ന പാനീയങ്ങള്‍ അവരെ കുടിപ്പിക്കും ഇത് കഴിച്ച് ഇരകള്‍ താമസിയാതെ മരിക്കുകയും അതിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവര്‍ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി.
ജൂണില്‍ നാഗൂര്‍ ബി എന്ന സ്ത്രീയെ ഇതേ രീതിയില്‍ തന്നെ സീരിയല്‍ കില്ലര്‍മാര്‍ കൊലപ്പെടുത്തിയതോടെയാണ് സീരിയല്‍ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. അതിന് ശേഷം മറ്റ് രണ്ട് പേരെ കൊല്ലാന്‍ ഈ സംഘം ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു . മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അംഗം. 32 കാരിയായ വെങ്കിടേശ്വരി തെനാലിയില്‍ നാല് വര്‍ഷത്തോളം സന്നദ്ധപ്രവര്‍ത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇവരുടെ പക്കല്‍ നിന്ന് സയനൈഡും മറ്റ് കൊലപാതക തെളിവുകളുംപൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സയനൈഡ് നല്‍കിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതികള്‍ കുറ്റം സമ്മതിച്ചതായി തെനാലി പോലീസ് സൂപ്രണ്ട് സതീഷ് കുമാര്‍ അറിയിച്ചു.
Discussion about this post