കടലില്‍ നീന്താനിറങ്ങുന്നവരുടെ പേടി സ്വപ്‌നമാണ് വൈറ്റ് ഷാര്‍ക്കുകള്‍. ഇവയുടെ ആക്രമണം മൂലം ഇപ്പോഴും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ധാരാളം പേര്‍ കൊല്ലപ്പെടുന്നു. ഇത്രയും വ്യാപകമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മൂലം ഇവയില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്ന തരത്തിലുള്ള വീഡിയോകള്‍ക്കും സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകാര്യതയാണ്. എന്നാല്‍ ഇതിലെ രസകരമായ വസ്തുത ഉപദേശകര്‍ക്കാര്‍ക്കും വൈറ്റ് ഷാര്‍ക്കിനെക്കുറിച്ച് അധികമൊന്നും അറിയില്ല എന്നതാണ്.
ആനിമേഷന്‍ വീഡിയോകള്‍ വഴിയാണ് ഇത്തരക്കാര്‍ എങ്ങനെ വൈറ്റ് ഷാര്‍ക്കുകളെ എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുന്നത്. മില്യണ്‍ കണക്കിന് വ്യൂസാണ് ഇത്തരം വീഡിയോകള്‍ക്ക് ലഭിക്കുന്നതും. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ഷാര്‍ക്കിന്റെ പിടിയില്‍ അകപ്പെട്ടിട്ടും രക്ഷപെട്ടവര്‍. ഇവര്‍ വീഡിയോയില്‍ പറയുന്നതൊന്നും യഥാര്‍ത്ഥ ഷാര്‍ക്കിന്റെ അടുത്ത് നടക്കില്ലെന്നാണ് അവരുടെ അഭിപ്രായം.
സാക് ഡി എന്ന യൂട്യൂബ് ചാനലാണ് വിമര്‍ശനത്തിനിരയായിരിക്കുന്നത്. ഇവരുടെ വീഡിയോയില്‍ കാണിക്കുന്നത് കടലിനടിയില്‍ ഒരു വ്യക്തി വൈറ്റ് ഷാര്‍ക്കിനോട് പോരാടുന്നതാണ്. ഷാര്‍ക്കിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ നിങ്ങള്‍ ചെയ്യേണ്ടത് അതിന്റെ കണ്ണുകളിലും ചെകിളയിലും മാറി മാറി ഇടിക്കാനാണ് വീഡിയോയിലെ ഉപദേശം. എന്നാല്‍ നിങ്ങള്‍ സ്വപ്‌നം കാണുകയാണോ നടക്കുന്ന കാര്യം എന്തെങ്കിലും പറയാന്‍ അതിജീവിതര്‍ പറയുന്നു
ഇത്തരം വീഡിയോകള്‍ കണ്ട് ആരും അത് ജീവിതത്തില്‍ അത് പകര്‍ത്തെരുതെന്നും അവര്‍ ഉപദേശിക്കുന്നുണ്ട്. കാരണം വെള്ളത്തിനടിയിലെ മര്‍ദ്ദം കാരണം ഷാര്‍ക്കിന് നമ്മുടെ ഇടിയൊക്കെ വളരെ നിസ്സാരമായേ അനുഭവപ്പെടുകയുള്ളു എന്നും അത്തരമൊരു ജീവിയുടെ മുന്നില്‍പ്പെട്ടാല്‍ അധികം വേദനയില്ലാത്ത മരണത്തിനായി പ്രാര്‍ത്ഥിക്കുകയേ നിവൃത്തിയുള്ളുവെന്നും അതിജീവിതര്‍ പറയുന്നു.
മാത്രമല്ല ഇത്തരം വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പരക്കുന്നത് തെറ്റിദ്ധാരണകള്‍ പരത്താന്‍ ഇടവരുത്തുമെന്നും അതിനാല്‍ തന്നെ ഇത്തരം അസബന്ധമായ വീഡിയോകള്‍ നിരോധിക്കണമെന്നുമാണ് അതിജീവിതരുടെ ആവശ്യം. അശാസ്ത്രീയത മനുഷ്യന്റെ ജീവനെടുക്കുന്ന സാഹചര്യം വരെ വളരാന്‍ അനുവദിക്കരുതെന്നും അവര്‍ പറയുന്നു.
Discussion about this post