നടന്‍ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ ആരോപണം തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് നടി ശ്രേയ രമേശ്. സിദ്ദിഖ് തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തെക്കുറിച്ച് തനിക്കറിയാമെന്നും അവര്‍ കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
സിദ്ദിഖ് ഉപദ്രവകാരിയല്ലെന്ന് തനിക്ക് തന്നെ തെളിവുണ്ടെന്ന് പറഞ്ഞ അവര്‍ ഉദാഹരണമായി തനിക്കുണ്ടായ അനുഭവവും പങ്കുവെച്ചു. അന്ന് എനിക്ക് എറണാകുളത്ത് ഒരു ഷൂട്ട് ഉണ്ടായിരുന്നു. ഷൂട്ട് തീരുന്ന ദിവസം തന്നെ ഇവിടെ റിഹേഴ്‌സല്‍ ആരംഭിക്കും. പക്ഷേ ഇക്ക എന്നോട് പറഞ്ഞത്, തിരുവനന്തപുരത്ത് പോയി സമയമാകുമ്പോള്‍ വന്നാല്‍ മതി വെറുതെ അവിടെ വന്ന് നില്‍ക്കേണ്ടെന്നാണ്. ഇരുപതിനോ മറ്റോ ആയിരുന്നു പരിപാടി. പത്തൊമ്പതിന് പകുതി ദിവസമേ റിഹേഴ്‌സലിന്റെ ആവശ്യമുള്ളൂ.
നീ വെറുതേ പതിനേഴ് മുതല്‍ അവിടെ വന്ന് നില്‍ക്കുന്നതെന്തിനാണെന്ന് പറഞ്ഞു. ആള്‍ക്കാര്‍ പറയുന്ന രീതിയിലാണെങ്കില്‍ അവിടെ വന്ന് താമസിക്ക് എന്ന് പറയാം. പക്ഷേ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നെ സംബന്ധിച്ച് എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല.എന്റെ നല്ല ഫ്രണ്ടാണ്. – നടി പറഞ്ഞു.
അതേസമയം, സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പീഡന പരാതിയില്‍ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. നടിയുടെ പരാതിയില്‍ പറഞ്ഞ കാലയളവില്‍ സിദ്ദിഖ് മാസ്‌കറ്റ് ഹോട്ടലില്‍ താമസിച്ചിരുന്നു എന്നതിനു പൊലീസിനു തെളിവു ലഭിച്ചു. 2016 ജനുവരി 28നാണ് സിദ്ദിഖ് മുറിയെടുത്തതെന്നു ഹോട്ടല്‍ രേഖകളിലുണ്ട്. സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി പരാതിക്കാരി പൊലീസിനോടു പറഞ്ഞതും ഇതേ കാലയളവായിരുന്നു.
Discussion about this post