രാത്രി മുഴുവന്‍ തെരുവുകളില്‍ വെളിച്ചം പകരുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകൃതിയ്ക്ക് ദോഷകരമാണോ? ആണെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജീവികള്‍ക്കും അവയുടെ ഭക്ഷ്യശൃംഖലയ്ക്കും മാത്രമല്ല സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ ഇത്തരം ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകള്‍ വലിയ ദോഷമാണ് ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബീജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റേതാണ് ഈ പുതിയ കണ്ടെത്തല്‍.
സ്ട്രീറ്റ് ലൈറ്റുകള്‍ക്കരികില്‍ നില്‍ക്കുന്ന മരങ്ങളുടെ 5, 500ഓളം വരുന്ന ഇലകളില്‍ നടത്തിയ പഠനമാണ് പുതിയ രഹസ്യം വെളിപ്പെടുത്തുന്നത്. ജാപ്പനീസ് പഗോഡ മരത്തിന്റെ ഇലകള്‍ കാലങ്ങളായി ചെറുപ്രാണികള്‍ക്ക് ആഹാരമാണ്. ഇവ മരത്തില്‍ താമസിക്കുകയും മരത്തിലെ ഇളം ഇലകള്‍ ഭക്ഷിക്കുകയും ചെയ്ത് ജീവിക്കുന്നു.
എന്നാല്‍ സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്ന് പതിക്കുന്ന പ്രകാശം ഈ മരത്തിന്റെ ഇലകളെ കടുപ്പമുള്ളതാക്കി മാറ്റി. വെളിച്ചത്തെപ്രതിരോധിക്കാനായി ഇലകളില്‍ ടാനിന്‍ എന്ന രാസവസ്തു കൂടുതലായി ഉല്‍പാദിക്കുകയും ചെയ്തു. ഇതുമൂലം പ്രാണികള്‍ക്ക് ഇവ ഭക്ഷ്യയോഗ്യമല്ലാതായിത്തീര്‍ന്നു.
ഇത് ഒരു മരത്തിലെ ഇലകളുടെ കാര്യം മാത്രമല്ല സ്ട്രീറ്റ് ലൈറ്റിന് ചുറ്റും നില്‍ക്കുന്ന എല്ലാത്തരം സസ്യങ്ങളുടെയും ഇലകളില്‍ വലിയ മാറ്റം തന്നെയാണ് കാലക്രമത്തില്‍ വന്നു ചേര്‍ന്നത്. ഈ മാറ്റം ജീവികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു, ഇവയുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കിത്തീര്‍ത്തു. ഇത് പ്രകൃതിയ്ക്ക് ഏല്‍പ്പിച്ച ആഘാതം എങ്ങനെ പരിഹരിക്കാം എന്ന ചിന്തയിലാണ് ഇപ്പോള്‍ ശാസ്ത്രഞ്ജര്‍.
Discussion about this post