തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ കുന്രാക്കുടി ഷണ്‍മുഖനാഥന്‍ ക്ഷേത്രത്തിലെ ആനയായിരുന്നു സുബ്ബുലക്ഷ്മി. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കിടെ ചരഞ്ഞത് ്. 54 വയസുള്ള സുബ്ബുലക്ഷ്മിയുടെ വിയോഗം കാരൈക്കുടി നിവാസികള്‍ക്കും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും താങ്ങാനാവുന്നില്ലായിരുന്നു . പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജനങ്ങള്‍ സുബ്ബുലക്ഷ്മിയുടെ അന്ത്യയാത്രയില്‍ പങ്കെടുത്തത് . ഏവര്‍ക്കും അത്ര പ്രിയപ്പെട്ട ആനയായിരുന്നു സൗമ്യമായ ഇടപെടല്‍ കൊണ്ട് വളരെ ശ്രദ്ധേയയായിത്തീര്‍ന്ന സുബ്ബലക്ഷ്മി
1971ലാണ് ക്ഷേത്രത്തിലെത്തുന്നത്. അന്നുമുതല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ സുബ്ബുലക്ഷ്മിയുടെ ആശിര്‍വാദം വാങ്ങാതെ മടങ്ങുമായിരുന്നില്ല നിരവധി കാഴ്ച്ചവസ്തുക്കളുമായാണ് ഇന്നാട്ടുകാര്‍ ആനയെ കാണാന്‍ എത്തിക്കൊണ്ടിരുന്നത്. അപ്രതീക്ഷിതമായ ദുരന്തമാണ് ഇന്ന് പ്രിയപ്പെട്ടവരില്‍ നിന്ന് സുബ്ബുലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോയത്.
ആനയെ പാര്‍പ്പിക്കാനായി ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു ഷെഡ് നിര്‍മിച്ചിരുന്നു. വെള്ളിയാഴ്ച ഷെഡിനും സമീപത്തെ മരത്തിനും തീപിടിച്ചു. പരിസരത്തെ ഉണങ്ങിയ ചെടികളിലും തീപടര്‍ന്നതോടെ ആളിക്കത്താന്‍ തുടങ്ങി. ഈ സമയം ഷെഡിനകത്ത് ചങ്ങലയില്‍ തളച്ചിട്ടിരുന്ന സുബ്ബുലക്ഷ്മിയുടെ ദേഹത്തും തീപടര്‍ന്നിരുന്നു. ചങ്ങലപൊട്ടിച്ച് ഓടിയെങ്കിലും സുബ്ബുലക്ഷ്മി അല്‍പദൂരമെത്തിയപ്പോഴേക്കും അവശയായി തളര്‍ന്നുവീഴുകയായിരുന്നു
ക്ഷേത്രഭാരവാഹികള്‍ ഉടന്‍തന്നെ വനംവകുപ്പിനെയും മൃഗാശുപത്രിയേയും അറിയിച്ചു. എന്നാല്‍ ഇതിനകം മുഖം, തുമ്പിക്കൈ, വാല്‍, തല, പുറം, വയര്‍ എന്നിവിടങ്ങളില്‍ ആനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിയുന്നത്ര ചികിത്സ നല്‍കിയെങ്കിലും സുബ്ബുലക്ഷ്മിയെ രക്ഷിക്കാനായില്ല. വേദനയില്‍ തുമ്പിക്കൈ ഉയര്‍ത്തിക്കൊണ്ട് നിലത്തുവീഴുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.അത് കണ്ട് പൊ്ട്ടിക്കരയാനേ ആളുകള്‍ക്ക് സാധിച്ചുള്ളു.
ഷോര്‍ട്ട്‌സര്‍ക്ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കാരൈക്കുടി പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മന്ത്രിമാരായ കെ.ആര്‍. പെരിയകറുപ്പന്‍, പി.ആര്‍. ശേഖര്‍ബാബു, അനിത രാധാകൃഷ്ണന്‍ എന്നിവര്‍ സുബ്ബുലക്ഷ്മിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
Discussion about this post