Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അബോർഷന് അനുവാദം ചോദിച്ച 20 കാരിയുടെ കുഞ്ഞിനെ ദത്ത് നൽകാൻ അനുമതി നൽകി സുപ്രീംകോടതി; നടപടി ഭരണഘടനയിലെ അസാധാരണ അധികാരം ഉപയോഗിച്ച്

29 ആഴ്ച ഗർഭിണിയായ യുവതിയാണ് കോടതിയെ സമീപിച്ചത്

by Brave India Desk
Feb 2, 2023, 10:46 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; ഗർഭഛിദ്രത്തിന് അനുമതി ചോദിച്ചെത്തിയ 20 കാരിയായ വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ പ്രസവശേഷം ദത്ത് നൽകാൻ അനുമതി നൽകി സുപ്രീംകോടതി. ഭരണഘടനയിലെ ആർട്ടിക്കിൾ 142 പ്രകാരമുളള അസാധാരണ അധികാരം ഉപയോഗിച്ചായിരുന്നു കോടതിയുടെ നടപടി. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റീസുമാരായ പിഎസ് നരസിംഹ, ജെബി പർദിവാല എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

29 ആഴ്ച ഗർഭിണിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. പ്രസവശേഷം കുട്ടിയെ ഒപ്പം നിർത്താൻ ഹർജിക്കാരി ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്നാണ് കോടതി ദത്ത് നൽകാൻ അനുമതി നൽകിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ഡോ. അമിത് മിശ്ര എന്നിവർ ഹർജിക്കാരിയുമായി സംസാരിച്ച് ഈ നിലപാട് കോടതിയിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കോടതി ഇടപെടൽ.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ഗർഭകാലം ഇത്രയും പിന്നിട്ട സാഹചര്യത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഈ നടപടിയാണ് ഉചിതമെന്ന് കോടതി വിലയിരുത്തി. കുട്ടിയെ നോക്കാനാകാതെ വരുമ്പോൾ ദത്ത് നൽകാനുളള താൽപര്യം യുവതിക്ക് അറിയിക്കാം. അതിന് ശേഷം തുടർ നടപടി സ്വീകരിക്കും. യുവതിയുടെ സഹോദരിയോട് കുഞ്ഞിനെ ഏറ്റെടുക്കാനാകുമോയെന്ന് ആരാഞ്ഞതായും എന്നാൽ പല കാരണങ്ങൾ കൊണ്ട് സാധിക്കില്ലെന്ന മറുപടിയാണ് ഇവരിൽ നിന്ന് ലഭിച്ചതെന്നും ഐശ്വര്യ ഭാട്ടി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഇതും കോടതി കണക്കിലെടുത്തു.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുളള ചൈൽഡ് അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത മാതാപിതാക്കൾക്ക് കുഞ്ഞിനെ ദത്തെടുക്കാം. യുവതിയുടെ പ്രസവത്തിനുളള മെഡിക്കൽ സൗകര്യങ്ങൾ സൗജന്യമായി ഒരുക്കണമെന്ന് കോടതി എയിംസ് ഡയറക്ടർക്കും നിർദ്ദേശം നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്തുൾപ്പെടെ ഹർജിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പ്രത്യേക നിർദ്ദേശം കോടതി നൽകിയിട്ടുണ്ട്. കോടതിക്ക് മുൻപിൽ ഉരുത്തിരിഞ്ഞ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ആർട്ടിക്കിൾ 142 ന്റെ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Tags: 20 yrs old studentArticle 142ആർട്ടിക്കിൾ 142ദത്ത്Supreme Courtabortionസുപ്രീംകോടതി
Share1
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies