കട്ടു തിന്നുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നാണ് പഴമക്കാരുടെ അഭിപ്രായം, ആരും അറിയാതെ ആരെയും കാണിക്കാതെ ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ ഓണ്‍ലൈനിലും അങ്ങനെ ഒരു സൗകര്യം വരുന്നു. അത്തരക്കാര്‍ക്ക് സ്വിഗി സൗകര്യമൊരുക്കുന്നു. ‘ഇന്‍കോഗ്നിറ്റോ മോഡില്‍’ ആദ്യമായി സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഇന്ത്യയില്‍ ഒരുക്കുന്നത് സ്വിഗിയാണ്. ഡിജിറ്റല്‍ സേവനങ്ങളില്‍ സ്വകാര്യത കൊണ്ടുവരാനാണ് സ്വിഗി ഇതിലൂടെ ശ്രമിക്കുന്നത്. Swiggy Food, Instamart എന്നിവയില്‍ സൗകര്യം ലഭ്യമാണ്.
സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനൊപ്പം വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റ് ആരുമറിയാതെ വളരെ സ്വകാര്യമായി സൂക്ഷിക്കാനും ഇത്തരം ഇന്‍കോഗ്‌നിറ്റോ മോഡിലൂടെ സാധിക്കും. Swiggy Instamart-ലെ വ്യക്തിഗത ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ പോലുള്ളവയ്ക്ക് ഇന്‍കോഗ്‌നിറ്റോ മോഡ് വളരെ അനുയോജ്യമാണെന്ന് സ്വിഗി പറയുന്നു.
അത്തരം ഓര്‍ഡറുകള്‍ സ്വകാര്യമായി ചെയ്യാമെന്ന് മാത്രമല്ല, ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ കാണില്ല എന്ന് ഉറപ്പ് വരുത്താനും ഇത് സഹായിക്കും. പുറത്തു പോയി വാങ്ങാനായി നമുക്ക് മടിയുള്ള സാധനങ്ങള്‍ ഇങ്ങനെ ഓണ്‍ലൈന്‍ ആയി ഇന്‍കോഗ്‌നിറ്റോ മോഡില്‍ വാങ്ങാന്‍ കഴിഞ്ഞാല്‍ അത് ഡിമാന്‍ഡ് കൂട്ടും എന്ന് സ്വിഗി കണക്കുകൂട്ടുന്നു. ഇത് സത്യമാണെന്നും തെളിഞ്ഞു കഴിഞ്ഞു ഈ ഫീച്ചറില്‍ തത്പരരായി നിരവധി പേരാണ് മുന്നോട്ട് വരുന്നത്.
ഇത് മാത്രമല്ല നമുക്കായി ഈ മോഡ് ചെയ്യുന്ന സേവമങ്ങള്‍. വീട്ടിലെ ആരുടെയെങ്കിലും ജന്മദിന പാര്‍ട്ടി ഒരുക്കുന്നുണ്ടെങ്കില്‍ അതിനുള്ള സാധനങ്ങള്‍ രഹസ്യമായി ഓര്‍ഡര്‍ ചെയ്യാനും, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഇന്‍കോഗ്‌നിറ്റോ മോഡ് സഹായിക്കും. നിലവില്‍ 10 ശതമാനം സ്വിഗ്ഗി ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്, വരും ദിവസങ്ങളില്‍ ഇത് എല്ലാ ഉപയോക്താക്കള്‍ക്കും സ്വിഗി ലഭ്യമാക്കും.
Discussion about this post