ബംഗളൂരു: തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രൊഫൈൽ ചിത്രവും പേരും മാറ്റി. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. പാർട്ടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരം ട്വീറ്റ് ചെയ്യാനായി ശ്രമിച്ചപ്പോഴായിരുന്നു ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമായത്. അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രം മാറ്റിയ ഹാക്കർമാർ പേര് യുഗ ലാബ്സ് എന്നാണ് മാറ്റിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ടെക്നോളജി കമ്പനിയാണ് യുഗ ലാബ്സ്. അതേസമയം ഹാക്കർമാർ പുതിയ ട്വീറ്റുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. അൽപ്പ സമയത്തിനുള്ളിൽ അക്കൗണ്ട് വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു.
അടുത്തിടെ വൈആർഎസ്കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടുന്നത്.
Discussion about this post