ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അത് എന്ത് തന്നെയായാലും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാട്ടുതീ പോലെയാണ്. പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ അസത്യമാണെങ്കിലും ഇത്തരത്തില്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ സമാനമായൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ മുഖാമുഖം വരുന്നതായി കാണിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.
സെപ്തംബര്‍ 8 ന്, കേരള കോണ്‍ഗ്രസ് എക്‌സ് ഹാന്‍ഡിലില്‍ അടക്കം പങ്കിട്ട വിഡിയോയാണ് ഇപ്പോള്‍ വ്യാജമാണെന്ന് തെളിയുന്നത്. ഒഡീഷയില്‍ രണ്ട് ലോക്കല്‍ ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ മുഖാമുഖം വരുന്നു. ഭാഗ്യവശാല്‍, ജാഗ്രതയുള്ള ലോക്കോ പൈലറ്റുമാര്‍ ഇടപെട്ട് കൂട്ടിയിടി ഒഴിവാക്കുകയായിരുന്നു’ എന്ന് കുറിച്ചാണ് വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
7,00,000-ത്തിലധികം ആളുകള്‍ കണ്ട വിഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം ഇപ്പോളും വര്‍ധിച്ചുവരികയാണ്. ഈ വിഡിയോയാണ് വ്യാജമാണെന്ന് കണ്ടെത്തിയതായി പിടിഐ ഫാക്ട് ചെക്ക് ഡെസ്‌ക് അറിയിക്കുന്നത്. 2024 സെപ്റ്റംബര്‍ 1 ന് ഖുര്‍ദാ റോഡ് ഡിവിഷനിലെ കേന്ദ്രപാര റോഡ്-നെര്‍ഗുണ്ടി സെക്ഷനില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണിത്.
എന്നാല്‍ വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ വ്യക്തമാക്കിയതായാണ് പിടിഐ പറയുന്നത്. വിഡിയോയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും റെക്കോര്‍ഡ് ചെയ്ത ഇടത്ത് ഓട്ടോമാറ്റിക് സിഗ്‌നലിംഗ് ഉണ്ടെന്നുമാണ് റെയില്‍വേ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോട് റെയില്‍വേ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Discussion about this post