ഉള്ളംകൈയ്യോളം മാത്ര വലുപ്പമുള്ള ഹൃദയമാണ് നമ്മുടെയെല്ലാം ജീവതാളം നിലനിർത്തുന്നത്. ആള് കുഞ്ഞാണെങ്കിലും ശരീരത്തിലിരുന്ന ചെയ്യുന്ന പണികൾ വലുതാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ഹൃദയം പണി മുടക്കും, ശരീരത്തോട് പിണങ്ങും. ഈ അവസരത്തിൽ ചികിത്സയോ അല്ലെങ്കിൽ ഹൃദയം മാറ്റിവയ്ക്കലോ മാത്രമേ വഴിയുള്ളൂ.
ഭാഗ്യവാൻമാർക്ക് ഹൃദയദാതാവിലെ ലഭിക്കും. അങ്ങനെ 16 വർഷം മുൻപ് മരണക്കിടക്കയിൽ വച്ച് ഹൃദയദാതാവിനെ ലഭിച്ച് ഹൃയം മാറ്റിവച്ചയാളാണ് ഇംഗ്ലണ്ടിലെ ഹാംഷെയറിലെ റിംഗ്വുഡ് സ്വദേശിയായ ജെന്നിഫർ സട്ടൺ. 2017 ജൂണിലാണ് അവൾക്ക് ഹൃദയസംബന്ധമായ അസുഖം കണ്ടുപിടിക്കുന്നതും പൊടുന്നനെ മൂർച്ഛിക്കുന്നതും. ട്രാൻസ്പ്ലാന്റിനായുള്ള വെയ്റ്റിംഗ് ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്ത്. അധികം താമസിയാതെ തന്ന സട്ടണിന് ദാതാവിനെ ലഭിക്കുകയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തു. 22ാം വയസിൽ അങ്ങനെ സട്ടന് പുതുഹൃദയം ലഭിച്ചു.
എന്നാൽ 16 വർഷങ്ങൾക്കിപ്പുറം, തന്റെ 22 ാം വയസുവരെജീവതാളം നൽകിയ ഹൃദയം നേരിട്ട് ഒന്നുകൂടി കാണാൻ സട്ടന് അവസരം ലഭിച്ചു. യാദൃശ്ചികമായി ഹോൾബോണിലെമ്യൂസിയത്തിലെത്തിയപ്പോഴാണ് ഹൃദയം സൂക്ഷിച്ചിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്. വിവരങ്ങൾ പരിശോധിച്ചപ്പോൾ അത് തന്റേത് തന്നെയെന്ന് മനസിലായി.
അവയവദാനം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ജീവിതലക്ഷ്യമെന്നും അതിനായാണ് പരിശ്രമിക്കുന്നതെന്നും യുവതി പറഞ്ഞു. ഒരു അവയവദാനം കൊണ്ട് ജീവൻ തിരികെ ലഭിച്ചയാളാണ് താൻ. അവസരം ലഭിച്ചാൽ സഹായം ലഭിക്കണമെന്നുമുണ്ടെന്ന് യുവിത പറയുന്നു.












