യുകെയിലെ വില്ലന്മാരായി തീര്‍ന്നിരിക്കുകയാണ് പശുക്കള്‍. ഏറ്റവും അപകടകാരിയായ മൃഗങ്ങളുടെ പട്ടികയിലാണ് പശു ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. എന്താണ് ഇതിന് കാരണം ഒരോ വര്‍ഷവും 3000 മുതല്‍ 4000 ആള്‍ക്കാരാണ് യുകെയില്‍ പശുവിന്റെ ആക്രമണത്തിന് ഇരയാകുന്നത്. ഈ സംഖ്യ എപ്പോള്‍ വേണമെങ്കിലും ഉയരാമെന്നാണ് ചില വിദഗ്ദരുടെ അഭിപ്രായം. 2018 നും 2022 നും ഇടയില്‍ 30 പേരാണ് പശുവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സെപ്റ്റംബര്‍ ഒന്നിന് വെയില്‍സില്‍ ഒരു യുവതി ഒരു കൂട്ടം പശുക്കളുടെ ചവിട്ടേറ്റ് മരിക്കാനിടയായ സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് ് കൊലയാളി പശുക്കളെക്കുറിച്ച് യുകെയിലെമ്പാടും ചര്‍ച്ചകള്‍ നടന്നു. പശുക്കളില്‍ നിന്ന് പൊതുജനത്തെ രക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദര്‍ മുന്‍പ് ആവശ്യമുന്നയിച്ചിരുന്നു.കന്നുകാലികളില്‍ വര്‍ദ്ധിക്കുവരുന്ന അക്രമ വാസനയെക്കുറിച്ചും അവര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഒരു വര്‍ഷം 5 മരണങ്ങളെങ്കിലും ഇത്തരത്തില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതകളാണ് നിലവില്‍ കാണിക്കുന്നത്. കന്നുകാലികളുടെ ആക്രമണങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക രക്ഷപെട്ട് പരിക്കുകള്‍ പറ്റുന്നവരുമുണ്ട്. ആക്രമണങ്ങളില്‍ 35 ശതമാനവും ആളുകള്‍ പരിക്കുകള്‍ കൊണ്ട് രക്ഷപെടുന്നു. എന്നാല്‍ ഇത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് റിപ്പോര്‍ട്ട് 2020ല്‍ മൈക്കില്‍ ഹോംസ് എന്ന 57 കാരനും ഭാര്യ തെരേസയും കന്നുകാലിക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായിരുന്നു. കന്നുകാലിക്കുട്ടം ഇരുവരയും ചവിട്ടിമെതിക്കുകയാണുണ്ടായത്.
സംഭവ സ്ഥലത്ത് വച്ച് തന്നെ ഹോംസ് മരണപ്പെട്ടു. ഭാര്യ പരിക്കുകളോടെ രക്ഷപെട്ടു. കന്നുകാലികളുടെ ചവിട്ടേറ്റ് മൈക്കിളിന്റെ 35 വാരിയെല്ലുകളും പെരികാര്‍ഡിയവും തകര്‍ന്നിരുന്നു. ഭാര്യ തെരേസയുടെ നട്ടെല്ലിന് പൊട്ടലും സുഷ്മ്‌നാ നാഡിക്ക് ക്ഷതവും സംഭവിച്ചു. മറ്റൊരു സംഭവത്തില്‍ വെയില്‍സിലെ കാര്‍മാര്‍ത്തന്‍ഷെയറില്‍ ലൈഫ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് രക്ഷപെട്ടോടിയ ഒരു പശുവിന്റെ അക്രമണത്തില്‍ ഹ്യു ഇവാന്‍സ് എന്നയാളും കൊല്ലപ്പെട്ടിരുന്നു. എന്തായാലും കൊലയാളി പശുക്കളുടെ ഈ സ്വഭാവ രീതിക്ക് കാരണമെന്തെന്ന് തിരയുകയാണിപ്പോള്‍ ഗവേഷകര്‍.
Discussion about this post