Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

യുഎസിൽ വീണ്ടും പോലീസ് ഭീകരത; കറുത്ത വംശജനായ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതിഷേധം

by Brave India Desk
Jan 28, 2023, 05:31 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംട്ൺ: യുഎസിൽ വീണ്ടും പോലീസിന്റെ കൂരത. കറുത്ത വംശജനായ യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പോലീസ് മർദ്ദനമേറ്റ് ആശുപത്രിയിലായി മൂന്ന് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങിയ ടിയർ നിക്കോളസ് എന്ന 29 കാരനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വീഡിയോയിലെ ദൃശ്യങ്ങൾ ആഴത്തിൽ വേദനിപ്പിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഗതാഗത നിയമം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു മെംഫീസിലെ പോലീസ് നിക്കോളസിനെ പിടികൂടുന്നത്. കറുത്ത വംശജനമായ നിക്കോളസ് അശ്രദ്ധമായി വാഹനം ഓടിച്ചുവെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാൽ ഇതിന് തെളിവുകൾ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ജനുവരി ഏഴിനായിരുന്നു സംഭവം. അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന നിക്കോളസ് ജനുവരി 10 ന് മരിക്കുകയും ചെയ്തു.

Stories you may like

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു

ഒരു മണിക്കൂറിലധികം ദൈർഘ്യമുളള നാല് വീഡിയോകളാണ് മെംഫീസ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. നിക്കോളസിനെ പോലീസ് വാഹനത്തിൽ നിന്ന് ബലമായി പിടിച്ചിറക്കുന്നത് ഉൾപ്പെടെയുളളതാണ് ദൃശ്യങ്ങൾ. താൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന് നിക്കോളസ് പറയുന്നുണ്ടെങ്കിലും നിലത്ത് കിടക്കാനാണ് പോലീസ് ആവശ്യപ്പെടുന്നത്. തുടർന്ന് ഇയാളുടെ മുഖത്ത് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

കൈകൾ പിന്നിൽ കെട്ടാനുൾപ്പെടെ പോലീസുകാർ ആവശ്യപ്പെടുമ്പോൾ ഇപ്പോൾ തന്നെ ഒരുപാട് മർദ്ദിച്ചുവെന്നും വീട്ടിൽ പോകാൻ അനുവദിക്കണമെന്നും ഇയാൾ പറയുന്നുണ്ട്. ഇതോടെ നിക്കോളസിന് നേരെ ഇലക്ട്രിക് തോക്ക് പ്രയോഗിച്ചെങ്കിലും ഇയാൾ കുതറി മാറി ഓടുന്നുണ്ട്. പിന്നാലെ ഓടിയ പോലീസ് ഒരു റസിൻഷ്യൽ പ്രദേശത്ത് വെച്ച് ഇയാളെ വീണ്ടും പിടികൂടുകയായിരുന്നു. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇവിടെ വെച്ചും നിലത്തിട്ട് ഇയാളെ വീണ്ടും ക്രൂരമായി മർദ്ദിക്കുന്നുണ്ട്. ഇതിന് ശേഷം വലിച്ചിഴച്ചു കൊണ്ടുപോയി ഒരു പോലീസ് വാഹനത്തിന് മുൻപിൽ കുത്തിയിരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ആംബുലൻസ് വരുന്നതു വരെ 20 മിനിറ്റിലധികം ഇയാൾക്ക് ഇതേ രീതിയിൽ ഇരിക്കേണ്ടി വന്നു.

ഇതിനിടെ പോലീസ് ഇയാൾക്കെതിരെ കുരുമുളക് സ്േപ്ര പ്രയോഗിക്കുന്നതും വീഡിയോയിൽ കാണാം. നിക്കോളസിന്റെ കാറിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസുകാർ പറയുന്നതും വീഡിയോയിൽ കേൾക്കാം. സംഭവത്തിന്റെ പേരിൽ വലിയ പ്രതിഷേധം യുഎസിൽ ഉയർന്നുകഴിഞ്ഞു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മെംഫീസിൽ ഉൾപ്പെടെ പ്രതിഷേധപ്രകടനങ്ങളുമായി ആളുകൾ തെരുവിൽ ഇറങ്ങി. ഹൈവേ ഉപരോധിച്ചും പ്രതിഷേധം നടത്തി.

2020 മെയ് മാസത്തിൽ ജോർജ്ജ് ഫ്‌ളോയിഡ് എന്ന കറുത്ത വശംജനെ പോലീസ് കൊലപ്പെടുത്തിയത് യുഎസിൽ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Tags: Tyre Nicholsടിയർ നിക്കോളസ്വാഷിംട്ൺBeaten Black manUS Police
Share1TweetSendShare

Latest stories from this section

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം

പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം

Discussion about this post

Latest News

വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം; ലോക്സഭയിൽ 2\3 ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം; ലോക്സഭയിൽ 2\3 ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ബസിന്റെ ചക്രം ദേഹത്ത് കയറിയിറങ്ങി ; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വൻ അപകടം; മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറത്തെ 8 അധ്യാപകർ മരിച്ചു, ഏഴുപേരും സ്ത്രീകൾ

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്; ഇരട്ട പൗരത്വ ആരോപണത്തിൽ കുരുക്ക് മുറുകുന്നു

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

സൈന്യത്തെ അപമാനിച്ച് രാഹുൽ ഗാന്ധി; ‘ഓപ്പറേഷൻ സിന്ദൂറും ബാലാകോട്ടും മോദിയുടെ ജാലവിദ്യ’, ലോക്സഭയിൽ കടുത്ത പ്രതിഷേധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies