മോസ്‌കോ: വാര്‍ധക്യം വൈകിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മരുന്ന് വികസിപ്പിക്കാന്‍ ഗവേഷകരോട് നിര്‍ദ്ദേശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. രാജ്യത്ത് ആയുര്‍ദൈര്‍ഘ്യം കുറയുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച് ് ആരോഗ്യ മന്ത്രാലയം ഗവേഷകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനായി ചികിത്സ വികസിപ്പിക്കണമെന്ന നിര്‍ദേശം പുടിന്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ക്ക് നല്‍കി.
കഴിഞ്ഞ ജൂണില്‍ റഷ്യന്‍ ആരോഗ്യ മന്ത്രാലയം ഗവേഷകര്‍ക്ക് കത്തിലൂടെ നിര്‍ദേശം നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2030 ഓടെ ചികിത്സ വികസിപ്പിക്കാനാകണം എന്നാണ് ഗവേഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. റഷ്യന്‍ പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് വാര്‍ധക്യം തടയാന്‍ സാധിക്കുന്ന മരുന്ന് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ നിഗമനം. ഇങ്ങനെ മരുന്ന് കണ്ടെത്തുന്നത് വഴി കുറഞ്ഞത് 175,000 പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
മോസ്‌കോയില്‍ നടന്ന ‘റോസിയ’ എക്സിബിഷനില്‍ പങ്കെടുത്ത ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവ വാര്‍ധക്യം തടഞ്ഞ് ജനങ്ങള്‍ക്ക് ദീര്‍ഘായുസും ആരോഗ്യവും പ്രധാനം ചെയ്യുന്ന ചികിത്സയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. കോശങ്ങളിലെ വാര്‍ധക്യ ഫലങ്ങളെ ലഘൂകരിക്കുക, പ്രായമാകുമ്പോളുണ്ടാകുന്ന ഓര്‍മ്മപ്രശ്‌നവും വൈകല്യവും തടയാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക, രോഗപ്രതിരോധ സംവിധാനത്തെ മോഡുലേറ്റ് ചെയ്യുന്നതിനും ശരിയാക്കുന്നതിനുമുള്ള രീതികള്‍, ബയോപ്രിന്റിങ്ങിനെ സ്വാധീനിക്കുന്ന അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ – എന്നീ നാല് മേഖലകള്‍ കേന്ദ്രീകരിച്ച് ഗവേഷണം നടത്താനാണ് നിര്‍ദേശം.
ഗവേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുന്ന സമയം വളരെ പരിമിതമാണെന്നും ഇതാണ് പ്രതിസന്ധിയാകുന്നതെന്നും ഭീമമായ പണം ഇതിനായി ചെലവഴിക്കേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. വിഷയത്തില്‍ ഗവേഷകരില്‍ നിന്ന് സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്.
Discussion about this post