ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണെന്നാണ്് കരുതപ്പെടുന്നത്. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും ഒപ്പം നില്‍ക്കുന്ന ,ലോകത്തിലെ ഏറ്റവും വലിയ ചാരസംഘടനകളില്‍ ഒന്നാണിത്. 1951 ഏപ്രിലില്‍ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെല്‍ അവീവാണ്.
‘മാര്‍ഗനിര്‍ദേശമില്ലാത്തിടത്ത് ഒരു രാഷ്ട്രം വീഴും, എന്നാല്‍ ഉപദേശകരുടെ സമൃദ്ധിയില്‍ സുരക്ഷിതത്വമുണ്ട്’ എന്ന ബൈബിള്‍ വാചകമാണ് മൊസാദിന്റെ ആപ്തവാക്യം. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ മൊസാദ് തന്നെയാണെന്ന് പല വിശ്വസനീയ റിപ്പോര്‍്ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇതാദ്യമായല്ല രാജ്യത്തിനു പുറത്ത് ഇസ്രയേലിനു വേണ്ടി മൊസാദ് ഇത്തരം ദൗത്യങ്ങള്‍ നടത്തുന്നത്.
അത്തരത്തില്‍ മൊസാദ് നടത്തിയ രഹസ്യ കൊലപാതകങ്ങളില്‍ ഒന്നാണ് പലസ്തീന്‍ കമാന്‍ഡര്‍ വാദി ഹദ്ദാദിന്റെ വധം.
1976 ല്‍ എയര്‍ ഫ്രാസ് വിമാനം ടെല്‍അവീവില്‍ നിന്ന് റാഞ്ചിയെടുത്ത് പാരീസിലേക്കും, അവിടുന്ന് ലിബിയയിലേക്കും പിന്നീട് ഉഗാണ്ടയിലേക്കും കൊണ്ടുപോയതടക്കമുള്ള നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍ ആയിരുന്നു വാദി ഹദ്ദാദ്.
വളരെ വ്യത്യസ്തമായ ഒരു രീതിയാണ് ഹദാദിയെ കൊലപ്പെടുത്താന്‍ മൊസാദ് തിരഞ്ഞെടുത്തത്. രഹസ്യദൗത്യത്തിന്റെ ചുമതല ‘ഏജന്റ് സാഡ്നെസ് ‘ എന്ന മൊസാദ് ഏജന്റിനായിരുന്നു ഹദ്ദാദിന്റെ വീട്ടിലും ഓഫിസിലും പ്രവേശന അനുമതിയുള്ളയാളായിരുന്നു ഏജന്റ് സാഡ്നെസ്. 1978 ജനുവരി 10 ന് ഏജന്റ് സാഡ്നെസ്, ഹദ്ദാദ് പതിവായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് മാറ്റി വിഷം കലര്‍ന്ന പേസ്റ്റ് വച്ചു. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ വികസിപ്പിച്ചെടുത്ത വിഷവസ്തുവായിരുന്നു ഇത്. അതുപോലെ തന്നെ വിഷം കലര്‍ന്ന ബെല്‍ജിയന്‍ ചോക്ലൈറ്റുകളും ഇയാള്‍ക്ക് നല്‍കി.
ജനുവരി പകുതിയോടെ, വാദി ഹദ്ദാദി രോഗബാധിതനായി. വയറുവേദന, വിശപ്പില്ലായ്മ, വേഗത്തിലുള്ള ഭാരം കുറയല്‍ തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍ ഇറാഖിയിലെ ഉന്നത ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം എന്താണെന്ന് കണ്ടെത്താനായില്ല. ആന്റിബയോട്ടിക്കുകള്‍ കൊണ്ട് പോലും ഫലമുണ്ടായില്ല. കൃത്യമായ തെളിവുകളില്ലെങ്കിലും അവര്‍ എലിവിഷമോ താലിയമോ ഉള്ളില്‍ ചെന്നതാവാമെന്ന സംശയം പ്രകടിപ്പിച്ചു.
1978 മാര്‍ച്ച് 29-ന് അസഹ്യമായ വേദന അനുഭവിച്ചാണ് വാദി ഹദ്ദാദ് മരിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലും മൊസാദിന്റെ വിഷപ്രയോഗത്തിന്റെ കാര്യം പുറത്ത് വന്നിരുന്നില്ല. ഏകദേശം മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വാദി ഹദ്ദാദിന്റെ മരണത്തിന്റെ രഹസ്യം പുറത്തുവരുന്നത്.
Discussion about this post