ലണ്ടൻ: റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ ഗ്രൂപ്പിനെ നിരോധിക്കാൻ ഒരുങ്ങി യുകെ ഗവൺമെന്റ്. വാഗ്നർ ഗ്രൂപ്പിനെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. ഇതോടെ സംഘടനയിൽ അംഗമാകുന്നതോ പിന്തുണയ്ക്കുന്നതോ ചെയ്യുന്നത് നിയമവിരുദ്ധമായി മാറും.
പാർലമെന്റിൽ സമർപ്പിക്കുന്ന കരട് ഉത്തരവിൽ വാഗ്നർ അംഗങ്ങളുടെ സ്വത്തുക്കൾ തീവ്രവാദ സ്വത്തായി തരംതിരിക്കാനും കണ്ടുകെട്ടാനും അനുവദിക്കുന്ന തരത്തിലുള്ളതാണ്.
അതിനിടെ വാഗ്‌നർ അക്രമാസക്തനും വിനാശകാരിയുമാണെന്ന് ആഭ്യന്തര സെക്രട്ടറി സുവല്ലെ ബ്രാവർമാൻ പറഞ്ഞു. വ്ളാഡിമിർ പുടിന്റെ സൈനിക ഉപകരണമാണ് വാഗ്നർ ഗ്രൂപ്പ്. യുക്രെയ്‌നിലും ആഫ്രിക്കയിലും അതിന്റെ പ്രവർത്തനം ‘ആഗോള സുരക്ഷയ്ക്ക്’ ആഭ്യന്തരസെക്രട്ടറി പറഞ്ഞു. അടുത്തിടെയാണ് വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്‌നി പ്രിഗോഷിൻ കൊല്ലപ്പെട്ടത്.
സ്വകാര്യ സൈനിക കമ്പനി എന്നാണ് റഷ്യ വാഗ്‌നർ ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത്. അമേരിക്ക പ്രോക്സി ഫോഴ്സ് എന്നും മറ്റുള്ളർ കൂലിപ്പട്ടാളം എന്നും വിളിക്കുന്ന വാഗ്‌നർ ഗ്രൂപ്പ് 2014 ൽ ആണ് സ്ഥാപിതമായത്. 2014 ലും 2015 ലും യുക്രെയ്നിലെ റഷ്യൻ നീക്കങ്ങളിൽ വാഗ്‌നർ ഗ്രൂപ്പിനും പങ്കുണ്ടായിരുന്നു












