ജന്തുലോകത്തെ അത്ഭുതങ്ങള്‍ വെളിവാക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പാമ്പ് വര്‍ഗ്ഗങ്ങളെക്കുറിച്ചുള്ളതാണ് ഈ റിപ്പോര്‍ട്ട്. പാമ്പുവര്‍ഗം ഉരുത്തിരിഞ്ഞത് ആഫ്രിക്കയില്‍ നിന്നല്ല ഏഷ്യയില്‍ നിന്നാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതിനായി ലോകമെമ്പാടുമുള്ള പാമ്പ് ഇനങ്ങളില്‍ നിന്ന് ഡിഎന്‍എ ശേഖരിച്ചിരുന്നു. ഇതിനെ ആധാരമാക്കിയുള്ള പഠനത്തിലാണ് പുതിയ കണ്ടെത്തലുണ്ടായത്.
ഏഷ്യയിലാണ് ഇവരുടെ ഉത്ഭവം എന്ന് മാത്രമല്ല. അത് ഏകദേശം 35-45 മില്ല്യണ്‍
വര്‍ഷങ്ങള്‍ക്ക് മുമ്പുമായിരുന്നു, പിന്നീട് ആഫ്രിക്ക, ആസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കാലക്രമത്തില്‍ ഇവര്‍ കുടിയേറുകയായിരുന്നു. മുമ്പ് പരിണാമത്തിന്റെയും ഫോസില്‍ കണ്ടെ്ത്തലുകളുടെയും വെളിച്ചത്തില്‍ പാമ്പുകളുടെ ജന്മദേശം ആഫ്രിക്കയാണെന്ന് ഗവേഷകര്‍ക്കിടയില്‍ ശക്തമായ വാദമുണ്ടായിരുന്നു.
ഡിഎന്‍എ കഥ തിരുത്തിയെഴുതിയ സ്ഥിതിക്ക് മറ്റ് ജീവികളുടെ ജന്മദേശം തിരയാനും കൂടിയുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍. പല ജന്തുവര്‍ഗ്ഗങ്ങളുടെയും ഉദ്ഭവം ആഫ്രിക്കയില്‍ നിന്നാണെന്ന വാദത്തിന് ഇതോടെ തിരശ്ശീല വീഴാനാണ് സാധ്യത.
അതേസമയം, പാമ്പുകള്‍ എങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിപ്പെട്ടു എന്നതിലേക്കും പഠനം വെളിച്ചം വീശുന്നുണ്ട്. അന്ന് വന്‍കരകള്‍ പലതും സംയോജിച്ച നിലയിലായിരുന്നു അത് തന്നെയാണ് ഇവരുടെ സഞ്ചാരത്തിനും വഴിയൊരുക്കിയതെന്നാണ് കണ്ടെത്തല്‍.
Discussion about this post