എങ്ങനെയാണ് മനുഷ്യര്‍ കുതിരകളെ മെരുക്കി തങ്ങള്‍ക്ക് പ്രയോജനകരമാക്കിത്തീര്‍ത്തത്. അതൊരു വലിയ കഥയാണ്. ഏഷ്യയുടെ ഉള്‍ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കാട്ടുകുതിരകള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിയതിന് പിന്നില്‍ മനുഷ്യന്റെ ആവശ്യങ്ങളായിരുന്നു.
കാട്ടു പ്രദേശങ്ങളില്‍ വസിച്ചിരുന്ന മനുഷ്യര്‍ കുതിരയുടെ ശക്തിയും അവയ്ക്ക് ഓടിയെത്താനുള്ള കഴിവും കണ്ട് അതിശയിച്ച് അവയെ മെരുക്കി തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോഴും എങ്ങനെ ഇവയെ മെരുക്കണമെന്നത് നിശ്ചയമുണ്ടായിരുന്നില്ല. കാരണം കാട്ടു കുതിരകള്‍ വളരെയധികം ആക്രമകാരികളായിരുന്നു. ഇവയെ മെരുക്കാനായി കാലങ്ങള്‍ നിണ്ട നിരീക്ഷണം അനിവാര്യമായി വന്നു. ഒടുവില്‍ മനുഷ്യര്‍ ഇത്തരം കുതിര മെരുക്കലില്‍ ജയിച്ചു.
പ്രധാനമായും കുതിരകളെ ആവശ്യമായിരുന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതിനാണ്. അതിനൊപ്പം തന്നെ കൃഷിയ്ക്കും യുദ്ധത്തിനുമൊക്കെ കുതിരകള്‍ അനിവാര്യമായി ത്തീര്‍ന്നു. ഒരു ജനവര്‍ഗ്ഗം ഇതിന്റെ ഉപയോഗം മനസ്സിലാക്കിയതോടെ ലോകമെമ്പാടുമുള്ളവര്‍ കുതിരകളെ മെരുക്കാനും മെരുക്കിയവരില്‍ നിന്ന് ഇവയെ വാങ്ങാനും തിരക്കുകൂട്ടി.
വളരെപെട്ടെന്ന് തന്നെ സമൂഹത്തിലെ ഏറ്റവും പ്രധാന്യമുള്ള ഘടകമായി കുതിര മാറി. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ കുതിര ചെലുത്തിയ സ്വാധീനം കുറവല്ല. കുതിരകളില്ലാത്ത യുദ്ധങ്ങളോ പ്രാചീന ലോകമോ നമുക്ക് ഇന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും അഭിമാന ചിഹ്നമായും കുതിരകള്‍ മാറി. കാലങ്ങള്‍ പിന്നിടുംതോറും ഇവയില്‍ നിന്ന് വ്യത്യസ്ത ആവശ്യത്തിനായി ബ്രീഡ് ചെയ്ത് കൂടുതല്‍ ഭംഗിയും കരുത്തുമുള്ള കുതിര വര്‍ഗ്ഗങ്ങളെ മനുഷ്യര്‍ സൃഷ്ടിച്ചു.
പ്രധാന ആവശ്യം യാത്ര എന്നതായിരുന്നെങ്കിലും ഇപ്പോഴും കുതിരകളുടെ പ്രസക്തി മങ്ങിയിട്ടില്ല. സഞ്ചാരത്തിനായി വാഹനങ്ങളും മറ്റ് സംവിധാനങ്ങളും എത്തിയെങ്കിലും ഇപ്പോള്‍ ഒരു കായിക ഇനമായി കുതിരയോട്ടവും മറ്റും നടത്തുന്നു.
Discussion about this post