സ്മാര്‍ട്ട് ഫോണുകളും അത്യാധുനിക വിവരസാങ്കേതികതയുമാണ് ഇന്ന് ലോകം ഭരിക്കുന്നത്. അതിനാല്‍ തന്നെ ഫോണുകളില്ലാത്ത ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും നമുക്കാവില്ല. എന്നാല്‍ ഫോണ്‍ കുറച്ചു കാലത്തേക്ക് മനപൂര്‍വ്വം ഉപേക്ഷിച്ചാല്‍ എങ്ങനെയുണ്ടാകും. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവകഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയില്‍ നിന്നുള്ള യങ് ഹൗ എന്ന പിഎച്ച്ഡി വിദ്യാര്‍ഥി 134 ദിവസമാണ് ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനിന്നത്.
യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് തന്നെ തന്റെ സ്മാര്‍ട്ട് ഫോണും ലാപ് ടോപ്പും വീട്ടില്‍ ഭദ്രമാക്കി വെച്ചു. ഡിജിറ്റല്‍ ലോകത്ത് നിന്ന് ആറ് മാസത്തെ നീണ്ട ഇടവേള. 134 ദിവസം കൊണ്ട് ചൈനയിലെ 24 പ്രവിശ്യകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ആധുനിക കാലത്തേക്ക് ടൈം ട്രാവല്‍ ചെയ്തെത്തിയ ഒരു പുരാതന മനുഷ്യനെ പോലെയായിരുന്നു തനിക്ക് ആ യാത്ര അനുഭപ്പെട്ടതെന്ന് യങ് വിശദീകരിക്കുന്നു.
സ്മാര്‍ട്ട് ഫോണുകള്‍ ഒരു ഡിജിറ്റല്‍ അവയവം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ നിന്ന് ഇടവേളയെടുത്താല്‍ എങ്ങനെയാണെന്ന് അറിയാനുള്ള ആകാംക്ഷയാണ് തന്നെ ഈ ഒരു തീരമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. ടാക്സി ലഭിക്കുന്നതു മുതല്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നത് വരെയുള്ള ലളിതമായിരുന്ന ജോലികള്‍ വളരെ ബുദ്ധമുട്ടേറിയതാക്കി. മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ പലപ്പോഴും പഴയ രീതികളെ ആശ്രയിക്കേണ്ടി വന്നു. അത് നിരാശജനകമായ അനുഭവങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
താന്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് അമ്പപ്പോടെയാണ് എല്ലാവരും കേട്ടിരുന്നത്. പലരും തന്നോട് താന്‍ എന്തൊ കുറ്റകൃത്യം ചെയ്യുന്നതു പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ ഒഴിവാക്കിയത് തനിക്ക് കൂടുതല്‍ ചുറ്റുപാടുകളെ മനസിലാക്കാനും വായന, എഴുത്ത് എന്നിവ മെച്ചപ്പെടുത്താനും സഹായിച്ചതായി യങ് പറയുന്നു.
നവംബറില്‍ യങ് തുടങ്ങിയ യാത്ര ഏപ്രിലോടെയാണ് അവസാനിച്ചത്. യാത്രയിലുടനീളം തനിക്ക് നേരിട്ട അനുഭവങ്ങള്‍ പുസ്തകരൂപത്തിലും ഡോക്യുമെന്ററി രൂപത്തിലുമാക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹമിപ്പോള്‍.
Discussion about this post