ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ജൂലൈ 19-ന് എത്തിയ കുട്ടിയുടെ തുടയില്‍ അത്യാഹിത വിഭാഗത്തിലെ കിടക്കയില്‍ നിന്ന് യാദൃശ്ചികമായി സൂചി തുളച്ചു കയറിയ സംഭവത്തില്‍ ആശൂപത്രിയുടെ നിര്‍ദേശത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് എക്‌സപെര്‍ട്ട് പാനല്‍.
കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോക്ടര്‍ ജൂബി ജോണ്‍, ആരോഗ്യവകുപ്പ് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ്. ആര്‍. ദിലീപ് കുമാര്‍, ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആന്റി റിട്രോ വൈറല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമീല, ആലപ്പുഴ വനിത ശിശു ആശുപത്രി സീനിയര്‍ ശിശുരോഗ വിദഗ്ധ ഡോ. ശാന്തി, മാവേലിക്കര ജില്ല ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ. പ്രസാദ് എന്നിവരടങ്ങിയ എക്‌സ്‌പേര്‍ട്ട് പാനലാണ് ഇതില്‍ വിശദീകരണം നല്‍കിയത്.
കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയ സൂചിയില്‍ കട്ടപിടിച്ച പഴകിയ രക്തമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗ സാധ്യത ആണ് പറയാന്‍ കഴിയുന്നത് എന്നാല്‍ കൃത്യമാ. പരിശോധനയിലൂടെ അടിയന്തിരമായി രോഗപ്രതിരോധ സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതായും, പ്രതിരോധ കുത്തിവെപ്പ് മുഖേന അതിനെ പ്രതിരോധിക്കാനാവുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെയും കുടുംബത്തിന്റെയും ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി വേണമെങ്കില്‍ മൂന്നാം മാസവും ആറാം മാസവും പുനര്‍ പരിശോധന നടത്താം. ഇത് വിലയിരുത്തി വിദൂരമായിട്ട് എങ്കിലും, അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന്, രോഗസാധ്യത പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തുടര്‍ പരിശോധനയുടെ നിര്‍ദ്ദേശങ്ങള്‍ എന്നും എക്‌സ്‌പേര്‍ട്ട് പാനല്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ആശുപത്രി കിടക്കയില്‍ ഉപയോഗിച്ച സൂചി കിടന്ന സാഹചര്യം സംഭവിക്കാന്‍ പാടില്ലാത്ത പിഴവാണ്. സംഭവത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഡി എം ഒ. അറിയിച്ചു.
Discussion about this post