അഹമ്മദാബാദ്: ശബ്ദം അലോസരമായതിന് 50കാരന്‍ രണ്ട് പേരെ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഓഗസ്റ്റ് 18ന് നടന്ന കൊലപാതകത്തിലെ പ്രതിയായ 50കാരനെ ഞായറാഴ്ചയാണ് പൊലീസ് പിടികൂടിയത്. ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്ന ഈശ്വര്‍ മജിരാന എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. ഇയാളെ പിടികൂടിയതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ഓഗസ്റ്റ് 18ന് നടന്നത് ഇയാളുടെ ആദ്യത്തെ കൊലപാതകം അല്ലെന്ന് വ്യക്തമായത്.
അതിഥി തൊഴിലാളിയായ 25കാരന്‍ ദീപക് കുമാര്‍ ലോധി എന്നയാളാണ് ഓഗസ്റ്റ് 18ന് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ഉന്നാവോ സ്വദേശിയാണ് ഇയാള്‍. ഓഗസ്റ്റ് 18ന് രാത്രി 8 മണിയോടെ കുഷ്‌കാല്‍ ഗ്രാമത്തിന് സമീപത്തെ ബസ് സ്റ്റാന്‍ഡില്‍ ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങാന്‍ ശ്രമിക്കുകയായിരുന്നു
അപ്പോള്‍ ഇവിടെ എത്തിയ മൂന്ന് പേര്‍ സംസാരിച്ചത് ഉറക്കം കളഞ്ഞതിനേ തുടര്‍ന്നാണ് ആക്രമിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. റോഡിലെ ഡിവൈഡറില്‍ നിന്ന് കിട്ടിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പൊലീസ് വിശദമാക്കുന്നു.
നാല് വര്‍ഷം മുന്‍പ് പ്രവീണ്‍ പര്‍മാര്‍ എന്നയാളെയും ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് നിലവിലെ കൊലപാതകമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് കാണപ്പെടുന്ന വിചിത്രമായ അസുഖബാധിതനാണ് ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചിലതരം ശബ്ദങ്ങളോട് രൂക്ഷമായ രീതിയില്‍ പ്രതികരിക്കുന്നതാണ് ഈ അസുഖ ബാധിതരുടെ സ്വഭാവം. മിസോഫോണിയ എന്ന വളരെ അപൂര്‍വ്വമായ അവസ്ഥയാണ് 50കാരനുള്ളതെന്നാണ് പൊലീസ് ഭാഷ്യം.
Discussion about this post