Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

900 കരകൗശല തൊഴിലാളികൾ, 10 ലക്ഷം മണിക്കൂർ അധ്വാനം; പാർലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളെ മനോഹരമാക്കിയ പരവതാനികൾ വിരിക്കാൻ മാത്രം വേണ്ടി വന്നത് വലിയ മനുഷ്യാധ്വാനം

by Brave India Desk
May 28, 2023, 11:24 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ നിർമ്മിച്ച പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുകയാണ്.പ്രമുഖരടക്കം പുതിയപാർലമെന്റ് മന്ദിരത്തിന്റെ സവിശേഷതകളെ കുറിച്ച് വാചാലരാവുകയാണ്.

പാർമെന്റ് മന്ദിരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് രാജ്യസഭയുടെയും ലോക്‌സഭയുടെയും തീമാണ്. യഥാക്രമം താമരയുടെയും മയിലിന്റെയും തീമാണ് ഇരു ഹാളുകളുടെയും തീം. മനോഹരമായ പരാവതാനികളും സീലിങ്ങും ഉപയോഗിച്ചാണ് ഹാളുകൾ ഭംഗിയാക്കിയത്. ഉത്തർപ്രദേശിൽ നിന്നുള്ള 900 ത്തോളം കരകൗശല വിദഗ്ധർ ഏകദേശം 10 ലക്ഷം മണിക്കൂർ നേരം അധ്വാനിച്ചാണ് മനോഹരമായ പരവതാനികൾ നെയ്ത് വിരിച്ചത്.

Stories you may like

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ തിരിച്ചടിച്ച് ജനങ്ങൾ

100 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ കമ്പനിയായ ഒബീറ്റി കാർപെറ്റ്‌സാണ് ഹാളുകൾക്കായുള്ള പരവതാനികൾ നിർമ്മിച്ചെടുത്തത്. 17,500 ചതുരശ്ര അടി വിസ്തീർണമുള്ള ഹാളുകൾക്കായി നെയ്ത്തുകാർ രാപ്പകൽ അധ്വാനിക്കുകയായിരുന്നു. 2021 സെപ്തംബർ മാസത്തിൽ ആരംഭിച്ച നെയ്ത് ജോലികൾ ശേഷം 2022 മെയ്മാസത്തിലാണ് പൂർത്തിയായത്. തുടർന്ന് നവംബറിൽ പരവതാനി വിരിക്കാനും ആരംഭിച്ചു.

2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മന്ദിരത്തിന്റെ നിർമാണം ടാറ്റ പ്രോജക്ട്സ് ആണ് പൂർത്തിയാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയ കെട്ടിടത്തെ അപേക്ഷിച്ച് വലുപ്പമേറിയ അകത്തളങ്ങളും കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഹാളുകളുമാണ് പുതിയ മന്ദിരത്തിന്റെ പ്രത്യേകത. കൂടാതെ വലിയ ലൈബ്രറി, വിശാലമായ പാർക്കിങ് സ്പേസ്, കമ്മിറ്റി റൂമുകൾ, കൂടുതൽ ഓഫീസ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ട്. അംഗപരിമിതർക്ക് അടക്കം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമാണം.

65,000 ചതുരശ്ര മീറ്റർ വലുപ്പമുള്ളതാണ് പുതിയ നിർമിതി. പുതിയ മന്ദിരത്തിൽ തയ്യാറായിരിക്കുന്ന 384 പേർക്ക് ഇരിക്കാവുന്ന രാജ്യസഭാ ഹാളിന്റെ തീം താമരയാണ്. കൂടാതെ 888 പേർക്കിരിക്കാവുന്ന ലോക്സഭാ ഹാളുമുണ്ടാകും. മയിലിന്റെ രൂപമാണ് ലോക്സഭാ ഹാളിന്റെ ഇന്റീരിയർ തീം. രാജ്യത്തെ വർദ്ധിച്ച ജനസംഖ്യയ്ക്ക് അനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമാണിത്

Tags: 900 UP Artisans10 Lakh HoursWeaved Carpetnew parliament
Share1TweetSendShare

Latest stories from this section

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

Discussion about this post

Latest News

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ  തിരിച്ചടിച്ച് ജനങ്ങൾ

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ തിരിച്ചടിച്ച് ജനങ്ങൾ

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies