തിരുവനന്തപുരം: ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജചിത്രം ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച മാതൃഭൂമി ചാനലിനെതിരെ ആര്.എസ്.എസ് നിയമനടപടി സ്വീകരിച്ചു.
1930ല്‍ ബ്രിട്ടീഷ് രാജ്ഞിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതായുളള വ്യാജചിത്രം നിര്‍മ്മിച്ച് ആര്‍എസ്എസിന് എതിരെ വസ്തുതാവിരുദ്ധമായ പ്രചരണം നടത്തിയെന്നാണ് പരാതി. മാതൃഭൂമി ചാനലിന്റെ അകംപുറം എന്ന പരിപാടിയില്‍ കഴിഞ്ഞ ജനുവരി 15ന് അവതാരക നടത്തിയ പരാമര്‍ശവും പ്രദര്‍ശിപ്പിച്ച വ്യാജചിത്രവുമാണ് നിയമനടപടിക്ക് വഴിവെച്ചത്.പ്രേക്ഷകര്‍ക്കിടയിലും ജനങ്ങളിലും ആര്.എസ്.എസിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനും അപകീര്‍ത്തിപ്പെടുത്താനും അകംപുറം പരിപാടി കാരണമായെന്നും ആര്‍എസ്എസ് ചാനലിന് അയച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നു.
അകംപുറം പരിപാടിയില്‍ തന്നെ ഇക്കാര്യത്തില്‍ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സി.ഇ.ഒ, ചാനല്‍ അവതാരക, ന്യൂസ് ചീഫ് എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. കോഴിക്കോട് മഹാനഗര്‍ സഹപ്രചാര്‍പ്രമുഖ് കെ.ഷാജിയാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.
Discussion about this post