കൊച്ചി: പ്രശസ്ത പക്ഷിനീരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ നടൻ മമ്മൂട്ടിയുടെ ചിത്രവും. താരത്തിന്റെ വൈറലായ ബുൾ ബുൾ ചിത്രമാണ് ഉള്ളത്. ഞായറാഴ്ച ചിത്രം ലേലം ചെയ്യും. ഒരു ലക്ഷം രൂപയാണ് അടിസ്ഥാനവില.’ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ’ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രശസ്തനായ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ.കെ.നീലകണ്ഠന്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തിൽ മലയാളിക്ക് പരിചയപ്പെടുത്തുന്നത് 261 ഇനം പക്ഷികളെയാണ്. ഇതിൽ കേരളത്തിലും പുറത്തും പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ പകർത്തിയ 30ലേറെ പക്ഷികളുടെ ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിക്കുന്നത്.
ഫൗണ്ടേഷനെ നടത്തിപ്പിന് ചെലവ് വളരെയേറെയാണെന്നും അതിനാൽ ചിത്രം ലേലത്തിൽ വച്ച് ആ തുക ഫൗണ്ടേഷന്റെ കാര്യത്തിനായി ഉപയോഗിക്കട്ടെ എന്ന അഭ്യർഥനയോട് മമ്മൂട്ടി സമ്മതം മൂളുകയായിരുന്നു
Discussion about this post