കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആമി’യില്‍ നിന്നു പിന്മാറുന്നുവെന്ന പ്രചരണത്തില്‍ നടി മഞ്ജു വാര്യരുടെ പ്രതികരണം. ആമിയില്‍ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്#ു.അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ലെന്നും മഞ്ജു വ്യക്തമാക്കി. മാധ്യമം ലിറ്റററി ഫെസ്റ്റില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായുള്ള സംവാദത്തിലാണ് മഞ്ജു പ്രതികരിച്ചത്. മഞ്ജുവാര്യര്‍ മാധവികുട്ടിയുടെ വേഷം അഭിനയിക്കുന്നതില്‍ സമര്‍ദ്ദത്തെ തുടര്‍ന്ന് തീരുമാനം എടുത്തിട്ടില്ലെന്ന് സംവിധായിക ലീന മണി മേഖല പ്രതികരിച്ചിരുന്നു.
.
ആമിയെന്ന ചിത്രം ഏറ്റെടുക്കുമ്പോള്‍ ഒരുപാട് പേടിയുണ്ടെന്നും മഞ്ജു വ്യക്തമാക്കി. ‘അതേസമയം ഒരുപാട് പേടിയുണ്ട്. ആളുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മാധവിക്കുട്ടി. അവരുടെ കഥ സിനിമയാകുമ്പോള്‍ അതിനെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ നോക്കിക്കാണുക. അപ്പോള്‍ ആ കഥാപാത്രത്തോട് പൂര്‍ണമായി നീതി പുലര്‍ത്താനാവണം. എന്റെ നൂറുശതമാനവും ഞാനതിനു ശ്രമിക്കും.’മഞ്ജു വിശദീകരിക്കുന്നു.
Discussion about this post