മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിന് കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെയുടെ മകനുമായ നിതേഷ് റാണെക്കും രണ്ട് സഹായികള്‍ക്കും എതിരെ കേസ്.
ജുഹുവിലെ ഒരു റസ്റ്റോറന്റ് ഉടമയുടെ പരാതി പ്രകാരമാണ് കേസ്. നിതേഷിന്റെ സഹായികളായ മൊയീന്‍ ഷെയ്ഖ്, മൊഹമ്മദ് അന്‍സാരി എന്നിവരാണ് കേസില്‍ കുടുങ്ങിയ മറ്റുള്ളവര്‍. ഇവര്‍ പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. നല്കാന് വിസമ്മതിച്ചതോടെ ജുഹു താരാ റോഡിലുള്ള എസ്റ്റെല്ലാ ഹോട്ടല്‍ മൂവര്‍ സംഘം ബലമായി അടപ്പിക്കുകയായിരുന്നു.ഹിതേഷ് കേശ്വാനിയുടേതാണ് ഹോട്ടല്‍. ജനുവരി മുതല്‍ മാസം പത്തു ലക്ഷം രൂപ വച്ച് ഇതിനകം ഇവര്‍ 50 ലക്ഷം രൂപ ഹോട്ടലുടമകളില്‍ നിന്ന് വാങ്ങിക്കഴിഞ്ഞു.
2016-ല്‍ 3500 ചതുരശ്ര അടി വാടകയ്ക്ക് എടുത്താണ് ഹോട്ടല്‍ തുടങ്ങിയത്. അതോടെ തന്നെ പങ്കാളിയാക്കണമെന്ന് പറഞ്ഞ് നിതേഷ് എത്തി. വിസമ്മതിച്ചപ്പോള്‍ തുടങ്ങിയതാണ് ഭീഷണി. ഒടുവില്‍ അയാളുടെ അടുത്തയാളായ പരാഗ് സാങ്ങ്വിയെ പങ്കാളിയാക്കേണ്ടിവന്നു. ഇയാള്‍ ഒന്നരക്കോടയും നല്കി. ഞങ്ങള്‍ ചെലവഴിച്ചുമായി നോക്കുമ്പോള്‍ അത് ഒരു തുകയേയല്ല. ലാഭം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ജനുവരില്‍ അയാള്‍ പിന്മാറി ഞങ്ങള്‍ പണം തിരിച്ചു നല്കി. പക്ഷെ പ്രശ്നം തീര്‍ന്നില്ല. ശല്യം സഹിക്കാന്‍ വയ്യാതായതോടെയാണ് ഞങ്ങള്‍ മാസം പത്തു ലക്ഷം നല്കാന് നിര്‍ബന്ധിതരായത്. അവര്‍ പറഞ്ഞു.
Discussion about this post