കൊച്ചി: കൈവെട്ട് കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 18 പേരെ വെറുതെ വിട്ടു. ഇവരുടെ ശിക്ഷ അടുത്ത മാസം അഞ്ചിന് പ്രഖ്യാപിക്കും.
37 പ്രതികളുള്ള കേസില്‍ 31 പേരുടെ വിചാരണയാണ് പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ഏഴ് പേര് കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി കോടതി കണ്ടെത്തി.
വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കി എന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന് പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിച്ച ഈ കേസില്‍ രഹസ്യവിചാരണയാണ് നടന്നത്.
2010 ജൂലായ് നാലിനാണ് പ്രൊഫ. ടി.ജെ. ജോസഫിനെതിരെ ആക്രമണം ഉണ്ടായത്.
ഈ കേസില്‍ 31 പ്രതികളെയാണ് കോടതി വിചാരണ ചെയ്തത്. എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് വിചാരണ നേരിട്ട പ്രതികള്‍
മനസാക്ഷിയുടെ കോടതിയില്‍ പ്രതികള്‍ക്ക് താന്‍ നേരത്തെ മാപ്പ് നല്‍കിയെന്ന് പ്രൊഫസര്‍ ടി.ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം നേരത്തെ താന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. വിധി എന്തായാലും തന്നെ ബാധിക്കില്ലെന്നും ടി.ജെ ജോസഫ് പറഞ്ഞു.
Discussion about this post