2014-ന് ശേഷം ഇറാഖില്‍ കാണാതായ 39 ഇന്ത്യന്‍ പൗരന്മാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കേന്ദ്രമന്ത്രി എം.ജെ.അക് അക്ബര്‍, മുന്‍ സൈനീക മേധാവി വി കെ സിംഗ് എന്നിവരോടൊപ്പമായിരുന്നു സന്ദര്‍ശനം.
”മൊസൂലിനെ ഐഐസില്‍ നിന്നും മോചിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം ഇറാഖ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എര്ബില് പോകാന്‍ ഞാന്‍ വി കെ സിംഗിനോട് ആവശ്യപ്പെട്ടിരുന്നു”, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ യോട് കാണാതായവരെക്കുറിച്ച് സംസാരിച്ചപ്പോള്‍ സുഷമ സ്വരാജ് വ്യക്തമാക്കി. ‘കാണാതായ ഇന്ത്യക്കാര്‍ ഇപ്പോഴും കലാപം തുടരുന്ന ബാദുഷിലെ ജയിലിലായിരിക്കും കഴിയുന്നതെന്ന് വി.കെ. സിംഗ് പറഞ്ഞുവെന്നും സുഷമ വ്യക്തമാക്കി.
കാണാതായ ഇന്ത്യന്ക്കാരെക്കുറിച്ച് അന്വേഷിക്കാന്‍ വി കെ സിങ്ങ് സിംഗ് ഇറാഖിലെത്തി തിരിച്ചു വന്നതിന് ശേഷമാണ് യോഗം ചേര്‍ന്നത്. കാണാതായവരെക്കുറിച്ച് സംസാരിക്കാന്‍ ഇത് പന്ത്രണ്ടാം തവണയാണ് സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് കാണാതായ ഇന്ത്യന്‍ വംശജന് ഗോവിന്ദര്‍ സിങ്ങിന്റെ സഹോദരന് ദേവീന്ദര്‍ സിംഗ് പറയുന്നു.
2014 ജൂണ്‍ 11 നാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.
Discussion about this post